പിതാവിന്റെ തോക്കെടുത്ത് അബദ്ധത്തില്‍ വെടിവച്ചു: കുട്ടിക്ക് ദാരുണാന്ത്യം

JUNE 2, 2023, 10:18 AM

ഇല്ലിനോയിസ്: പിതാവിന്റെ തോക്കെടുത്ത് അബദ്ധത്തില്‍ വെടിവച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദാരുണാന്ത്യം.

ഇല്ലിനോയിസിലെ റിവര്‍ ഗ്രോവില്‍ ബുധനാഴ്ചയാണ് സംഭവം. ഒരു കുട്ടി അബദ്ധത്തില്‍ മറ്റൊരു കുട്ടിയെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് ഉപയോഗിച്ച തോക്ക് മരിച്ച കുട്ടിയുടെ പിതാവിന്റേതാണെന്ന് പോലീസ് പറഞ്ഞു.

വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങിയതായും റിവര്‍ ഗ്രോവ് പോലീസ് പറഞ്ഞു. രണ്ട് കുട്ടികളും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്.

vachakam
vachakam
vachakam

കുട്ടികള്‍ വെടിയുതിര്‍ത്ത സമയത്ത് താന്‍ പുറത്തായിരുന്നുവെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. അടിയന്തര സേവനങ്ങള്‍ക്കായി പിതാവ് ഉടന്‍ 911-ല്‍ വിളിക്കുകയും അന്വേഷകരുമായി സഹകരിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് തന്റെതാണെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

എവരിടൗണ്‍ ഫോര്‍ ഗണ്‍ സേഫ്റ്റിയുടെ കണക്കനുസരിച്ച്, ഈ വര്‍ഷം യുഎസില്‍ 122 വെടിവയ്പ്പുകളെങ്കിലും ഉണ്ടായിട്ടുണ്ട്. എവരിടൗണില്‍ നിന്നുള്ള ഡാറ്റ പ്രകാരം ആകസ്മികമായ വെടിവയ്പ്പുകളുടെ ആകെ എണ്ണം പ്രതിദിനം 0.9 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് പ്രതിദിനം 0.97 ആയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam