ഷിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജിയന്റെ നേതൃത്വത്തിൽ കൈരളി ലയൺസിന്റെ സഹകരണത്തോടുകൂടി നവംബർ 29ന് നൈൽസിലുള്ള ഫിൽഡ് മാൻ വോളിബോൾ (8800 W.Kathy Ln, Niles) സ്റ്റേഡിയത്തിൽ നടക്കുന്ന വോളിബോൾ ടൂർണ്ണമെന്റിന്റെ കമ്മറ്റി ചെയർമാനായി ടോമി അമ്പനാട്ടിനെ തെരഞ്ഞെടുത്തു.
ഒട്ടെറെ തീപാറുന്ന മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഷിക്കാഗോയിലേക്ക് ഫൊക്കാനയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ വാശിയേറിയ മത്സരങ്ങൾ എല്ലാ വോളിബോൾ പ്രേമികളെയും ആവേശത്തിലെത്തിക്കും. അവസാനം നടക്കുന്ന വാശിയേറിയ പ്രദർശന മത്സരത്തിൽ കൊമ്പുകോർക്കുന്നത് പഞ്ചാബ് ടീമും കേരള ടീമും തമ്മിലായിരിക്കും. ഷിക്കാഗോ മലയാളി അസോസിയേഷന്റെയും, ഷിക്കാഗോ ബ്രദേഴ്‌സ് ക്ലബ്ബിന്റെയും പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ടോമി അമ്പനാട്ട് മികച്ച സംഘാടകൻ കൂടിയാണ്.
തുടർന്ന് വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു. ടൂർണ്ണമെന്റ് കമ്മറ്റി വൈസ് ചെയർമാൻ: മാത്യു തട്ടാമറ്റം, പബ്ലിസിറ്റി കമ്മറ്റി കൺവീനർ: ഷിബു മുളയാനിക്കുന്നേൽ, എന്റർടെയിൻ കമ്മറ്റി കൺവീനർ: ജോസ് ജോർജ്, കോ -കൺവീനേഴ്‌സ്: ബോബി വർഗീസ്, നിരൻ മുണ്ടിയിൽ, അഖിൽ മോഹൻ, ബിന്ദു കൃഷ്ണൻ, ഫുഡ് കമ്മറ്റി: ലീസ് ടോം മാത്യു, പ്രജിൽ അലക്‌സാൻഡർ, സൂസൻ ചാക്കോ, ലിനു ജോസഫ്, ജോൺസൺ കാരിയ്ക്കൽ, രവി കുട്ടപ്പൻ, പ്രോഗാം കോർഡിനേറ്റേഴ്‌സ്: വിജി നായർ, സുജ ജോൺ, മാത്യു ചാണ്ടി, സേവ്യർ ഒറവനാകളത്തിൽ, ടൈം മാനേജ്‌മെന്റ്: മനോജ് വഞ്ചിയിൽ, സായി പുല്ലാപ്പള്ളിൽ, ഫസ്റ്റ് എയ്ഡ് കമ്മറ്റി : മാറ്റ് വിലങ്ങാട്ടുശ്ശേരി, സുനിന ചാക്കോ.
നിരവധി നാഷണൽ മത്സരങ്ങൾ നടത്തി വിജയിപ്പിച്ചിട്ടുള്ള ഷിക്കാഗോ കൈരളി ലയൺസിന്റെ സഹകരണത്തോടുകൂടിയാണ് ഫൊക്കാന ഷിക്കാഗോ വോളി ടൂർണമെന്റ് 2025 നടത്തുന്നത്.
എല്ലാ വോളിബോൾ പ്രേമികളെയും നവം. 29ന് 12 മുതൽ നൈൽസിലുള്ള ഫീൽഡ് മാൻ റിക്രിയേഷൻ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഷിബു മുളയാനിക്കുന്നേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്