ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്തർദേശീയ വടംവലി മത്സരം

MAY 15, 2025, 2:09 PM

സിറിയക് കൂവക്കാട്ടിൽ ചെയർമാനായുള്ള 5 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു

ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ആസ്ഥാനത്ത് പ്രസിഡന്റ്  റൊണാൾഡ് പൂക്കുമ്പേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സണ്ണി ഇണ്ടിക്കുഴി (വൈസ് പ്രസിഡന്റ്), രാജു മാനുങ്കൽ (സെക്രട്ടറി), ബിജോയി കാപ്പൻ (ട്രഷറർ), ജോപ്പായി പുത്തേത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവർ ഐകകണ്‌ഠേന 2025 സെപ്റ്റംബർ 1-ാം തീയതി നടക്കുന്ന ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 11-ാമത് ഇന്റർനാഷണൽ വടംവലിയുടെ ചെയർമാനായി സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള ഒരു അഞ്ചംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

സ്റ്റീഫൻ കിഴക്കേക്കുറ്റ് ജനറൽ കൺവീനർ, മാനി കരികുളം ഫിനാൻസ് കമ്മിറ്റി ചെയർമാൻ, മാത്യു തട്ടാമറ്റം പി.ആർ.ഒ. & പബ്ലിസിറ്റി ചെയർമാൻ, ജോസ് മണക്കാട്ട് ഫുഡ് ഫെസ്റ്റിവൽ ചെയർമാൻ, സിറിയക് കൂവക്കാട്ടിൽ ഇത് ആറാം തവണയാണ് ഷിക്കാഗോ വടംവലിയുടെ ചെയർമാനായി തെരഞ്ഞെടുക്കുന്നത്. സിറിയക് കൂവക്കാട്ടിലിനെപ്പറ്റി പറഞ്ഞാൽ നോർത്ത് അമേരിക്കയിലെ കലാ-കായിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമാണ്.

vachakam
vachakam
vachakam

നോർത്ത് അമേരിക്കയിൽ പകരം വയ്ക്കാനില്ലാത്ത സംഘാടകമികവ് മുൻ കെ.സി.എസ്. പ്രസിഡന്റ്, മുൻ കെ.സി.സി.എൻ.എ. പ്രസിഡന്റ്, ഇല്ലിനോയി മലയാളി അസോസിയഷൻ മുൻ ഭാരവാഹി, ഷിക്കാഗോയിൽ നടന്ന ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന്റെ ചെയർമാൻ, ഷിക്കാഗോയിൽ വച്ച് നടന്ന എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന്റെ ജനറൽ കൺവീനർ അങ്ങനെ അങ്ങനെ എണ്ണിയാൽ തീരാത്ത പദവികൾ വഹിച്ച സിറിയക് കൂവക്കാട്ടിൽ നല്ലൊരു കായികതാരവും കായികപ്രേമിയും ഷിക്കാഗോയിലെ ഒരു ലീഡിംഗ് ബിസിനസ്മാൻ കൂടിയാണ്. ഇതിനെല്ലാമുപരി നല്ലൊരു ഈശ്വരവിശ്വാസിയുമാണ്. 

സ്റ്റീഫൻ കിഴക്കേക്കുറ്റ് ഇത് രണ്ടാം തവണയാണ് ഷിക്കാഗോ വടംവലിയുടെ ജനറൽ കൺവീനർ ആകുന്നത്. ഷിക്കാഗോയിലെ യുവതുർക്കി എന്നറിയപ്പെടുന്ന സ്റ്റീഫൻ കിഴക്കേക്കുറ്റ് നല്ലൊരു സംഘാടകനും നല്ലൊരു ബിസിനസുകാരനുമാണ്. ഷിക്കാഗോ മലയാളി സമൂഹത്തിന്റെ നിറസാന്നിദ്ധ്യവുമാണ്.  വളർന്നു വരുന്ന യുവനേതാവിനെ തേടി പല പദവികളും കാത്തിരിക്കുന്നു. ഈ ടൂർണമെന്റിന്റെ ഫൈനാൻസ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്ത മാനി കരികുളം ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ മുൻ ട്രഷററും ഷിക്കാഗോയിൽ മുൻപ് നടന്ന വടംവലിയുടെ വൈസ് ചെയർമാനും എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഈ വടംവലി ടൂർണെമന്റിനെ വിജയത്തിലെത്തിക്കുവാനും കഴിവുള്ള നല്ലൊരു സംഘാടകനും, നല്ലൊരു മനുഷ്യസ്‌നേഹിയുമാണ്. സോഷ്യൽ ക്ലബ്ബിന്റെ വടംവലി മത്സരത്തിന്റെ വിജയത്തിന് നല്ലൊരു മുതൽക്കൂട്ടായിരിക്കും.

ഈ ടൂർണമെന്റിന്റെ പി.ആർ.ഒ. & പബ്ലിസിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മാത്യു തട്ടാമറ്റത്തെപ്പറ്റി പറയുകയാണെങ്കിൽ ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ഫൗണ്ടിംഗ് എക്‌സിക്യൂട്ടീവിൽ തുടങ്ങി കഴിഞ്ഞ 12 വർഷക്കാലമായി എല്ലാ എക്‌സിക്യൂട്ടീവിന്റെയും കൂടെ നിഴലായി പ്രവർത്തിക്കുകയും, ഈ വടംവലി ടൂർണമെന്റിനെ ഏഴാംകടലിനുമപ്പുറമെത്തിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിച്ചതിൽ ഒരു മുഖ്യ പങ്കു വഹിക്കുകയും, കൂടാതെ സോഷ്യൽ ക്ലബ്ബ് എന്ന ഈ പ്രസ്ഥാനത്തെയും അതിന്റെ പ്രവർത്തനങ്ങളെയും ലോകപ്രശസ്തിയിലെത്തിക്കുവാൻ പ്രയത്‌നിച്ച വ്യക്തി കൂടിയാണ്.

vachakam
vachakam
vachakam

ഈ ടൂർണമെന്റിന്റെ അവിഭാജ്യഘടകമായി മാറിയ ഫുഡ് ഫെസ്റ്റിവൽ എന്ന ആശയത്തിന് രൂപം കൊടുത്ത ജോസ് മണക്കാട്ട് ഇന്ന് ഷിക്കാഗോയിൽ മാത്രമല്ല നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന നല്ലൊരു സംഘാടകനാണ്. ഫോമ എന്ന നോർത്ത് അമേരിക്കൻ സംഘടനയുടെ മുൻ ജോയിന്റ് സെക്രട്ടറി മുതൽ ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ചെയർമാൻ സ്ഥാനം തുടങ്ങി നിരവധി പദവികൾ അലങ്കരിച്ച വ്യക്തിയാണ് ജോസ് മണക്കാട്ട്. അദ്ദേഹത്തെപ്പറ്റി കൂടുതൽ പറയുകയാണെങ്കിൽ ഷിക്കാഗോ മലയാളി സമൂഹത്തിന് എന്താവശ്യം വന്നാലും ജാതി മത ഭേദമന്യേ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്.

ഈ അഞ്ചു പേരെയും ഈ വർഷത്തെ ഇന്റർനാഷണൽ വടംവലിയുടെ നേതൃത്വത്തിലേക്ക് കിട്ടിയതോടുകൂടി ഈ വർഷവും ഈ വടംവലി ടൂർണമെന്റ് അവിസ്മരണീയമായിത്തീരും എന്നതിൽ യാതൊരു സംശയവുമില്ലെന്ന് സോഷ്യൽ ക്ലബ്ബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റൊണാൾഡ് പൂക്കുമ്പേൽ (പ്രസിഡന്റ്), സണ്ണി ഇണ്ടിക്കുഴി (വൈസ് പ്രസിഡന്റ്), രാജു മാനുങ്കൽ (സെക്രട്ടറി), ബിജോയി കാപ്പൻ (ട്രഷറർ), ജോപ്പായി പുത്തേത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവർ സംയുക്തമായി പറഞ്ഞു

രാജു മാനുങ്കൽ

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam