ഷിക്കാഗോ: പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ട്വിസ്റ്റ നികുതി വെട്ടിപ്പ് കേസില്‍ കുറ്റക്കാരനാണെന്ന് ഷിക്കാഗോ കോടതിയുടെ കണ്ടെത്തല്‍. വരുമാന നികുതി മനപൂര്‍വം അടയ്ക്കാതിരുന്നതുമായി ബന്ധപ്പെട്ട അഞ്ച് കുറ്റങ്ങളാണ് ഇദ്ദേഹം കോടതിയില്‍ സമ്മതിച്ചത്. കേസില്‍ ഒക്ടോബര്‍ 22 ന് കോടതി ശിക്ഷ വിധിക്കും.
കാള്‍ മിച്ചല്‍ എന്നാണ് ട്വിസ്റ്റയുടെ യഥാര്‍ത്ഥ പേര്. അമേരിക്കന്‍ ആദായനികുതി വകുപ്പിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് റാപ്പര്‍ ലക്ഷക്കണക്കിന് ഡോളറിന്റെ നികുതി വെട്ടിച്ചതായി കണ്ടെത്തിയത്.
2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ വരുമാന നികുതി മനപൂര്‍വം അടയ്ക്കാതിരുന്നതുമായി ബന്ധപ്പെട്ട അഞ്ച് കുറ്റങ്ങളാണ്ട്വിസ്റ്റ കോടതിയില്‍ സമ്മതിച്ചത്. നിലവില്‍ 440,000 ഡോളറിലധികം നികുതി കുടിശ്ശികയുള്ള ഇദ്ദേഹത്തിന് അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. വരുമാന നികുതി അടയ്ക്കണമെന്ന് സ്വന്തം അക്കൗണ്ടന്റുമാരും ആദായനികുതി വകുപ്പും പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ച്, നാലില്‍ അധികം ആഡംബര വാഹനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള ആര്‍ഭാട ജീവിതമാണ് ഇദ്ദേഹം നയിച്ചിരുന്നത്.
കൂടാതെ നികുതിപ്പണം സര്‍ക്കാര്‍ പിടിച്ചെടുക്കാതിരിക്കാന്‍ ഒരു തേര്‍ഡ് പാര്‍ട്ടി കമ്പനി വഴി ഭാവിയിലെ റോയല്‍റ്റി തുകകള്‍ മുന്‍കൂറായി കൈപ്പറ്റാന്‍ കരാറുണ്ടാക്കിയതായും അന്വേഷണ സംഘം കണ്ടെത്തി. കാമികാസെ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയനായ രണ്ട് തവണ ഗ്രാമി നാമനിര്‍ദ്ദേശം ലഭിച്ച ഗായകന്റെ ശിക്ഷാവിധി ഒക്ടോബര്‍ 22-ന് പ്രഖ്യാപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
