ഷിക്കാഗോ പിസിനാക്  രജിസ്‌ട്രേഷനിൽ വൻ തിരക്ക്, നിർത്തിവച്ച രജിസ്‌ട്രേഷൻ വീണ്ടും പുനരാരംഭിച്ചു

JUNE 30, 2026, 9:50 PM

ഷിക്കാഗോ: നാല്പതാമത് പിസിനാക് കോൺഫറൻസ് നടക്കുന്ന ഷാംബർഗ് കൺവെൻഷൻ സെന്ററിലുള്ള  ഹോട്ടൽ ഉൾപ്പെടെ തൊട്ടടുത്തുള്ള 3 ഹോട്ടലുകൾ പൂർണമായും കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കായി ബുക്ക് ചെയ്തു കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.

രജിസ്‌ട്രേഷനിൽ വൻതിരക്ക് അനുഭവപെട്ടതിനാൽ കഴിഞ്ഞ ദിവസം ഭാഗികമായി നിർത്തിവച്ചിരുന്ന വെബ്‌സൈറ്റിലൂടെയുള്ള  രജിസ്‌ട്രേഷൻ വീണ്ടും പുനരാരംഭിച്ചതായി രജിസ്‌ട്രേഷൻ ഭാരവാഹികൾ അറിയിച്ചു.

സമ്മേളന സ്ഥലത്തുള്ള ഹോട്ടലിൽ മുറികൾ ലഭ്യമല്ലെങ്കിലും അടുത്തുള്ള ഹോട്ടലുകളിൽ ലഭ്യമാകുന്ന മുറികൾ പിസിനാക്കിനു വേണ്ടി മാറ്റിവെക്കുവാൻ ഹോട്ടൽ മാനേജ്‌മെന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഇനിയും ഹോട്ടലിൽ താമസിച്ച് കോൺഫറൻസിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ CHICAGOPCNAK. ORGഎന്ന വെബ്‌സൈറ്റിലൂടെ കോൺഫറൻസ് നിരക്കിൽ മുറികൾ ബുക്ക് ചെയ്യുവാനുള്ള അവസരങ്ങൾ ഉണ്ടായിരിക്കും.

സമ്മേളന വേദിയിൽ നിന്ന് ഈ ഹോട്ടലുകളിലേക്കും തിരിച്ചും ഗതാഗതസൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റി അറിയിക്കുന്നു. സമ്മേളന സ്ഥലത്ത് പാർക്കിംഗ് പരിപൂർണ്ണമായും സൗജന്യമായിരിക്കും.

കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam