പൈലറ്റായത് 9/11 മോഡൽ ആക്രമണം നടത്താൻ; ഫ്ലൈദുബായ് സഹവൈമാനികന്റെ നടുക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

OCTOBER 9, 2026, 8:19 PM

ദുബായിൽ നിന്ന് ഇസ്രായേലിലെ തെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം റാഞ്ചി വൻ ദുരന്തം വിതയ്ക്കാൻ ശ്രമിച്ച സംഭവം ആഗോള തലത്തിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. കേസിലെ പ്രതിയും ഒമാൻ സ്വദേശിയുമായ സഹവൈമാനികൻ ഹമാം അൽ ഹമ്മാമി ചോദ്യം ചെയ്യലിൽ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ അന്വേഷണ സംഘം പുറത്തുവിട്ടു. 2001-ൽ അമേരിക്കയിൽ നടന്ന സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ വൈമാനികൻ ആകാൻ തീരുമാനിച്ചതെന്ന് ഇയാൾ സമ്മതിച്ചു.

അമേരിക്കൻ ഭീകരാക്രമണത്തിന്റെ മാതൃകയിൽ ഏതെങ്കിലും പ്രധാന കേന്ദ്രത്തിലേക്ക് വിമാനം അടിച്ചുകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ എവിയേഷൻ മേഖല തിരഞ്ഞെടുത്ത് പൈലറ്റായി പരിശീലനം നേടിയത്. പ്രാഥമിക അന്വേഷണത്തിലാണ് ഈ നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വർഷങ്ങളോളം ആസൂത്രണം ചെയ്ത ശേഷമാണ് ഇയാൾ വിമാനം റാഞ്ചാൻ ശ്രമിച്ചതെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.

സെപ്റ്റംബർ മുപ്പതിനാണ് ആകാശത്ത് വെച്ച് സഹവൈമാനികനായ ഹമാം അൽ ഹമ്മാമി പ്രധാന ക്യാപ്റ്റനെ മാരകമായി ആക്രമിച്ചത്. വിമാനത്തിന്റെ പ്രധാന ക്യാപ്റ്റനായ ഇന്ത്യൻ വംശജൻ സ്മിത് മച്ചാറിനെ കോക്ക്പിറ്റിലെ കോടാലി ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ഇസ്രായേലിലെ ബെൻ ഗുറിയോൺ എയർപോർട്ട് ടെർമിനലിലേക്ക് അടിച്ചുകയറ്റാനായിരുന്നു പദ്ധതി.

vachakam
vachakam
vachakam

തലനാരിഴയ്ക്കാണ് 174 യാത്രക്കാരുടെയും ആറ് ജീവനക്കാരുടെയും ജീവൻ രക്ഷപ്പെട്ടത്. രക്തത്തിൽ കുളിച്ച അവസ്ഥയിലും ക്യാപ്റ്റൻ സ്മിത് മച്ചാർ കാണിച്ച ധീരതയും സമയോചിതമായ ഇടപെടലുമാണ് ദുരന്തം ഒഴിവാക്കിയത്. വിമാനത്തിനുള്ളിലുണ്ടായിരുന്ന യാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്ന് അക്രമിയെ കീഴടക്കുകയായിരുന്നു.

വിമാനം ഉടൻതന്നെ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തിരമായി ലാൻഡ് ചെയ്യിച്ചു. തുടർന്ന് സൗദി സുരക്ഷാ ഏജൻസികൾ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ന്യൂസിലാൻഡിലും ഓസ്‌ട്രേലിയയിലും പൈലറ്റ് പരിശീലനം നേടിയ ഇയാളുടെ മുൻകാല വിവരങ്ങൾ അന്താരാഷ്ട്ര ഏജൻസികൾ വിശദമായി പരിശോധിക്കുന്നുണ്ട്.

തീവ്രവാദ ചിന്താഗതികൾ വച്ചുപുലർത്തിയതിന് മുൻപ് ഒമാൻ എയർ ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ഈ വിവരങ്ങൾ മറച്ചുവെച്ചാണ് ഫ്ലൈദുബായിൽ ഇയാൾ പൈലറ്റായി ജോലി കരസ്ഥമാക്കിയത്. കൊവിഡിന് ശേഷമുള്ള വൻതോതിലുള്ള പൈലറ്റ് നിയമന പ്രക്രിയയിലെ ഗുരുതരമായ വീഴ്ചയാണ് ഇയാൾ വിമാനത്തിൽ കയറാൻ കാരണമായതെന്ന വിലയിരുത്തലുമുണ്ട്.

vachakam
vachakam
vachakam

അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയും യുഎഇ, ഇസ്രായേൽ ഏജൻസികളും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾ പൈലറ്റുമാരുടെ പശ്ചാത്തല പരിശോധന കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വ്യോമയാന മേഖലയ്ക്ക് വലിയൊരു സുരക്ഷാ പാഠമാണ് ഈ സംഭവം നൽകുന്നത്.

English Summary: Preliminary investigation revealed that the alleged Flydubai hijacker was inspired by the September 11 attacks to become a pilot and planned a suicide crash into Tel Aviv airport.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Middle East News, Flydubai Attack, Israel UAE News, Aviation News

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam