മാജിക്, മെലഡി, മിഷൻ: ഗോപിനാഥ് മുതുകാടിന്റെ എംക്യൂബ്ഷോ പ്രധാന ആകർഷണം
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടന ആയ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 14, വെള്ളിയാഴ്ച വൈകിട്ട് 5.30ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടക്കും.
കേരളത്തിന്റെ തനിമയും ഓണത്തിന്റെ ആഘോഷപ്പൊലിമയും ഒത്തുചേരുന്ന പരിപാടിയിൽ മെഗാ ചെണ്ടമേളം, മെഗാ തിരുവാതിര, വിവിധ നൃത്തനൃത്യങ്ങൾ, കലാപരിപാടികൾ എന്നിവ അരങ്ങേറും. ലോകപ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക്, മെലഡി, മിഷൻ എന്നിവ സമന്വയിപ്പിച്ച എംക്യൂബ്ഷോ ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണമാകും.
ഓഗസ്റ്റ് 14ന് വൈകിട്ട് 5.30ന് ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് വർണാഭമായ ഓണഘോഷയാത്ര, മെഗാ ചെണ്ടമേളം, മെഗാ തിരുവാതിര, വിവിധ കലാപരിപാടികൾ, മുതുകാട് ഷോ എന്നിവ അരങ്ങേറും. മലയാളികളുടെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയിലേക്ക് പകരുന്ന തരത്തിൽ കുടുംബസമേതം ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.
കേരള നിയമസഭാ ചീഫ് വിപ്പ് അപു ജോൺ ജോസഫ്, കുന്നത്തുനാട് എം.എൽ.എ വി.പി. സജീന്ദ്രൻ, പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട്, ജനറൽ സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറ അനിൽ, ജോയിന്റ് ട്രഷറർ പ്രിൻസ് ഈപ്പൻ, ഓണാഘോഷ പരിപാടികളുടെ കോ-ഓർഡിനേറ്റർമാരായ ഡോ. സൂസൻ ചാക്കോ, ജിനോയ് മാത്യു എന്നിവർ പരിപാടിയുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.
പ്രവേശനം പൂർണമായും സൗജന്യമാണ്. ടിക്കറ്റോ എൻട്രി ഫീസോ ഉണ്ടായിരിക്കുന്നതല്ല. ഷിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ മലയാളി കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഈ വർണാഭമായ ഓണാഘോഷത്തിലേക്ക് ചിക്കാഗോ മലയാളി അസോസിയേഷൻ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു .
കൂടുതൽ വിവരങ്ങൾക്ക് ജോസ് മണക്കാട്ട് (847-830-4128), ബിജു മുണ്ടക്കൽ (773-673-8820), അച്ചൻകുഞ്ഞ് മാത്യു (847-912-2578)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
