ഷിക്കാഗോ മലയാളി അസോസിയേഷൻ ചാരിറ്റി ഡേ ഉദ്ഘാടനം പ്രൗഢോജ്ജ്വലമായി

NOVEMBER 27, 2025, 2:39 AM

ഷിക്കാഗോ :ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025 -27 കാലയളവലേക്കുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2025 നവംബർ 23 ഞായറാഴ്ച വൈകിട്ട് 7.30ന് അസോസിയേഷൻ ഹാളിൽ വച്ച് പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു.

പ്രസിഡന്റ് ജോസ് മണക്കാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സെക്രട്ടറി ബിജു മുണ്ടക്കൽ അവതാരകനായിരുന്നു. ഷിക്കാഗോ മാർത്തോമാ ചർച്ച് വികാരി റവ. ആശിഷ് തോമസിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഡോ. സൂസൻ ചാക്കോ
സ്വാഗതം ആശംസിച്ചു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറും പ്രമുഖ ചാരിറ്റി പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് നിർവ്വഹിച്ചു. ദയ,ദാനം,ദമം എന്നീ തത്വങ്ങളിൽ അധിഷ്ഠിതമാകണം നമ്മുടെ ചാരിറ്റി പ്രവർത്തനങ്ങളെന്ന് തന്റെ ഉജ്ജ്വലമായ പ്രഭാഷണത്തിലൂടെ മുതുകാട് സദസ്സിനെ ഓർമിപ്പിച്ചു. തന്റെ തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയ ഗോപിനാഥ് മുതുകാട്, സദസ്സിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോയത് വേറിട്ടൊരു അനുഭവമായി.

മുഖ്യ പ്രഭാഷണം നടത്തിയ മിസ്സൂരി സിറ്റി മേയർ റോബിൻ ജെ ഏലക്കാട്ട്, ഷിക്കാഗോ മലയാളി അസോസിയേഷന്റെ എല്ലാ പ്രവർത്തനങ്ങളെയും പ്രകീർത്തിച്ചതോടൊപ്പം,അടുത്ത രണ്ടു വർഷങ്ങൾ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ചെയ്യുവാൻ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന്
ആശംസിക്കുകയും ചെയ്തു. മൂന്നാം തവണയും മിസ്സൂരി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട റോബിനെ സമ്മേളനം അഭിനന്ദിച്ചു.

vachakam
vachakam
vachakam


ചാരിറ്റി പ്രവർത്തന ഉദ്ഘാടനസമ്മേളനത്തിന്റെ സ്‌പോൺസറും കെയർ ആൻഡ് ഷെയർ ചാരിറ്റി ഓർഗനൈസേഷന്റെ ഫൗണ്ടർ ചെയർമാനുമായ ടോണി ദേവസ്സി, അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് തന്റെ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തതോടൊപ്പം,
മുതുകാടിന്റെ നേതൃത്വത്തിൽ തിരുവന്തപുരത്ത് പ്രവർത്തിക്കുന്ന DACക്ക് (Differet Art Ceter) പതിനായിരം ഡോളർ സംഭാവന വാഗ്ദാനം നൽകുകയും ചെയ്തു.

തുടർന്ന് ആശംസകൾ അറിയിച്ചു സംസാരിച്ച ലൈഫ് ആൻഡ് ലിംബ് സ്ഥാപകൻ ജോൺസൻ സാമുവേൽ, അർഹരായവർക്ക് സഹായം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു. ലൈഫ് ആൻഡ് ലിംബിലൂടെ, അർഹരായ ആളുകൾക്ക്, വിദേശ നിർമ്മിത കൃത്രിമക്കാലുകൾ സൗജന്യമായി നൽകിക്കൊണ്ട്, എല്ലാവർക്കും മാതൃകയാവുകയാണ് ജോൺസൻ സാമുവേൽ.

vachakam
vachakam
vachakam

തുടർന്ന്, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, ഫോമാ സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ, ഫൊക്കാന റീജിയൻ വൈസ് പ്രസിഡന്റ് സന്തോഷ് നായർ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് മൗണ്ട് പ്രോസ്‌പെക്ടിലുള്ള ഫുഡ് പാൻട്രിയിലേക്ക് ഷിക്കാഗോ മലയാളി അസോസിയേഷൻ നൽകുന്ന സംഭാവന പ്രസിഡന്റ് ജോസ് മണക്കാട്ടിൽ നിന്നും ഏറ്റു വാങ്ങിക്കൊണ്ട് മേയർ റോബിൻ ജെ ഏലക്കാട്ട് നിർവ്വഹിച്ചു. ചാരിറ്റി പ്രവർത്തന രംഗത്ത് നിരവധി വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ടോണി ദേവസ്സിയെ, മേയർ റോബിൻ ജെ ഏലക്കാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025 -27 കാലയളവിലേക്കുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തിക്കൊണ്ട് മുതുകാട്, മേയർ റോബിൻ ജെ ഏലക്കാട്ട്, ടോണിദേവസ്സി, ജോൺസൻ സാമുവേൽ, പോൾ കറുകപ്പള്ളിൽ, സന്തോഷ് നായർ, ജോൺസൻ കണ്ണൂക്കാടൻ, ജോസ് മണക്കാട്ട്, ബിജു മുണ്ടക്കൽ, അച്ചൻകുഞ്ഞു മാത്യു, ലൂക്ക് ചിറയിൽ, ബോർഡ് അംഗങ്ങൾ ആയ വർഗീസ് തോമസ്, ഡോ. സൂസൻ ചാക്കോ, ഡോ. എബ്രഹാം
മാത്യു, ബീന ജോർജ്, ജിനോയ് മാത്യു എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചു കൊണ്ട് നിർവ്വഹിച്ചു.

അച്ചൻകുഞ്ഞു മാത്യു പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam