ഷിക്കാഗോ : നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ ഷിക്കാഗോ മലയാളി അസോസിയേഷൻ കേരളത്തിൽ താങ്ക്‌സ് ഗിവിങ് ഡേ ആഘോഷിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി അറിയിച്ചു.
ഈ വരുന്ന ജൂൺ 12ന് കേരളത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തന കേന്ദ്രങ്ങളിൽ ഒന്നായ കൊട്ടാരക്കര ആശ്രയയിൽ കേരളാ ധനകാര്യ മന്ത്രി എൻ. ബാലഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ. ജയകുമാർ ഐ.എ.എസ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറിയുമായ ജോർജ് എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെസ്സി റിൻസിഅറിയിച്ചു. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു പ്രവാസി മലയാളി സംഘടന താങ്ക്‌സ് ഗിവിങ് ഡേ ആഘോഷിക്കുന്നത്.
പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനായ ആശ്രയ ജോസ് നയിക്കുന്ന കൊട്ടാരക്കര ആശ്രയ, മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെയും മാനസികമായി തകർന്നവരുടെയും അവസാന അത്താണിയാണ്.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് മഹനീയ മാതൃകയായ കൊട്ടാരക്കര ആശ്രയയിൽ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ താങ്ക്‌സ് ഗിവിങ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ജെസ്സി റിൻസി പറഞ്ഞു.
2025 ജൂൺ 12 രാവിലെ പത്തു മണിക്ക് നടക്കുന്ന ചടങ്ങിൽ കേരളത്തിലുള്ള എല്ലാ പ്രവാസി സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട് ഉൾപ്പെടെ ഷിക്കാഗോ മലയാളി അസോസിയേഷൻ ഡയറക്ടർ ബോർഡ് അഭ്യർത്ഥിച്ചു.
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്