ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ഫ്‌ളോറിഡ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

JANUARY 16, 2026, 10:06 PM

ജോർജി വർഗ്ഗീസ് പ്രസിഡന്റ് , എബി ആനന്ദ് സെക്രട്ടറി

ഫ്‌ളോറിഡ: അമേരിക്കൻ മലയാളികളുടെ മാധ്യമ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക, ഫ്‌ളോറിഡ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാധ്യമ പ്രവർത്തകനും സാംസ്‌കാരിക സാമൂഹിക രംഗത്ത് സജീവമായ ജോർജി വർഗ്ഗീസ് നയിക്കുന്ന കമ്മറ്റിയിൽ വൈസ് പ്രസിഡന്റ് ബിനു ചിലമ്പത്ത്, സെക്രട്ടറി എബി ആനന്ദ്, ജോ. സെക്രട്ടറി ജെസി പാറത്തുണ്ടിൽ, ട്രഷറർ സാബു മത്തായി എന്നിവരെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോർജി വർഗ്ഗീസ് അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ മേഖലയിലെ അറിയപ്പെടുന്ന സാന്നിദ്ധ്യമാണ്. കേരളത്തിൽ വൈ.എം.സി.എ പ്രസ്ഥാനത്തിന്റെ അമരത്തു നിന്ന് അമേരിക്കയിൽ എത്തിയതു മുതൽ ഫ്‌ളോറിഡയിലെ മലയാളി സംഘടനകളുടെ പ്രവർത്തന രംഗത്ത് നിരവധി പദവികളിലൂടെ കടന്നു പോയ ജോർജി വർഗീസ് എഴുത്തു രംഗത്തും സജീവമായിരുന്നു. സൗത്ത് ഫ്‌ളോറിഡ കേരള സമാജം പ്രസിഡന്റായിരുന്നു.

vachakam
vachakam
vachakam

ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡേ അച്ചടിച്ച് വിതരണം ചെയ്യുന്നതിൽ മുൻകൈ എടുക്കുകയും ദീർഘകാലം ഫൊക്കാന ടുഡേയുടെ എഡിറ്ററായും പ്രവർത്തിച്ചു. ഫൊക്കാനയുടെ കമ്മറ്റി അംഗം മുതൽ നിരവധി പദവികൾ വഹിച്ച ശേഷം ഫൊക്കാന പ്രസിഡന്റ്, മത, സാംസ്‌കാരിക സംഘടകളുടെ സാരഥിയായും പ്രവർത്തിക്കുന്ന അദ്ദേഹം ജീവകാരുണ്യ മേഖലയ്ക്കും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.

ഫൊക്കാന പ്രസിഡന്റായിരുന്ന സമയത്ത് സാഹിത്യ, സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയ്ക്ക് മുതൽകൂട്ടായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഇപ്പോൾ ബ്രോവാർഡ് കൗണ്ടി ഹ്യുമൻ സർവ്വീസസ് മാനേജരായി ഔദ്യോഗിക സർവ്വീസിൽ തുടരുന്നു. കേരളത്തിലെ ഭിന്നശേഷി മേഖലകളിൽ എന്നും എപ്പോഴും സഹായവുമായി എത്തുന്ന ജോർജി വർഗ്ഗീസ് ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ചാപ്റ്ററിന്റെ പ്രസിഡന്റായി നിയമിക്കപ്പെട്ടതിൽ അമേരിക്കൻ മലയാളികൾക്ക് അഭിമാനിക്കാം.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിനു ചിലമ്പത്ത് അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരിയാണ്. സ്‌കൂൾ കാലഘട്ടം മുതൽക്കേ സാഹിത്യം, പ്രസംഗം എന്നീ മേഖലകളിൽ സജീവമായിരുന്ന ബിനു ചിലമ്പത്ത് അമേരിക്കയിൽ എത്തിയപ്പോഴും എഴുത്ത് തുടർന്നു. വിവിധ അച്ചടി ഓൺലൈൻ മാസികകളിൽ ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ എന്നിവയിലൂടെ ശ്രദ്ധേയയായ ബിനു ചിലമ്പത്ത് ഫ്‌ളോറിഡയിലെ അറിയപ്പെടുന്ന സംഘാടകയും സാമൂഹ്യ സാംസ്‌കാരക പ്രവർത്തകയുമാണ്. കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എബി ആനന്ദ് അമേരിക്കൻ മലയാളി പ്രസിദ്ധീകരണങ്ങളിൽ വർഷങ്ങളായി ലേഖകനായും ഫോമയുടെ പി.ആർ.ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഫ്‌ളോറിഡ നവകേരള ആർട്‌സ് ക്ലബ്ബിന്റെ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് ഫ്‌ളോറിഡായുടെ മുൻ ട്രഷറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കലാ രംഗത്തും സജീവമായ എബി ആനന്ദ് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും, വീഡിയോ ഗ്രാഫറും കൂടിയാണ്.

ജോ. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജെസി പാറത്തുണ്ടിൽ അമേരിക്കയിൽ എത്തിയ നാൾ മുതൽ മീഡിയ രംഗത്ത് സജീവമാണ്. നിരവധി സംഘടനകളുടെ ലേഖികയായും അമേരിക്കൻ മലയാളി പ്രസിദ്ധീകരണങ്ങളിൽ സജീവമാണ്. സൗത്ത് ഫ്‌ളോറിഡയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായ ജെസി പാറത്തുണ്ടിൽ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുൻ പ്രസിഡന്റു കൂടിയാണ്.

ട്രഷറായി തെരഞ്ഞെടുക്കപ്പെട്ട സാബു മത്തായി ദൃശ്യമാധ്യമ രംഗത്ത് സജീവമായ വ്യക്തിത്വമാണ്. ഏഷ്യാനെറ്റ് യു.എസ്.എയുടെ ഫോട്ടോഗ്രാഫർ, വീഡിയോ ഗ്രാഫറായി പ്രവർത്തനം തുടങ്ങിയ സാബു മത്തായി ഫ്‌ളോറിഡയുടെ സാംസ്‌കാരിക മേഖലയിൽ നിറ സാന്നിദ്ധ്യവും ഇപ്പോൾ ഫ്രീലാൻസ് മാധ്യമ പ്രവർത്തനത്തിൽ സജീവവുമാണ്.

vachakam
vachakam
vachakam

ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് ക്കയുടെ മുൻ പ്രസിഡന്റുമാരായ സുനിൽ തൈമറ്റം, മാത്യു വർഗ്ഗീസ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് രാജു പള്ളത്ത് നയിക്കുന്ന മാതൃ സംഘടനയ്ക്ക് മുതൽകൂട്ടായും ഫ്‌ളോറിഡയിലെ മാധ്യമ രംഗത്ത് സജീവമായും പ്രവർത്തിക്കുമെന്നും , വരുന്ന രണ്ട് വർഷങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്നും ഫ്‌ളോറിഡ ചാപ്റ്റർ പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി എബി ആനന്ദ്, ട്രഷറർ സാബു മത്തായി, വൈസ് പ്രസിഡന്റ് ബിനു ചിലമ്പത്ത്, ജോ. സെക്രട്ടറി ജെസി പാറത്തുണ്ടിൽ എന്നിവർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam