ഷിക്കാഗോ എക്യൂമെനിക്കൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണ്ണമെന്റ് 2025 നവംബർ 22 ശനിയാഴ്ച

NOVEMBER 19, 2025, 6:27 AM

ഷിക്കാഗോ: എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിക്കുന്നു. 2025, നവംബർ 22 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5.30വരെ Glen Ellen ACKERMAN  സ്‌പോർട്‌സ് കോംപ്ലക്‌സിൽ വച്ച് ചിട്ടയോടും സംയമനത്തോടും നടത്തപ്പെടുന്ന ഈ ടൂർണമെനിന്റെ നേതൃത്വം നൽകുന്നത് റവറന്റ് ബിജു യോഹന്നാനും കൺവീനറായി റോഡ്‌നി സൈമൺ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ്.

ഏകദേശം 10 ടീമുകൾ വിവിധ ഇടവകകളിൽ നിന്നായി പങ്കെടുക്കുന്നു. ഷിക്കാഗോയിലെ യുവജനങ്ങൾക്ക് ഒത്തുചേരുവാനും കൗൺസിലിന്റെ ഭാഗമായി പ്രവർത്തിക്കുവാനും 2007 ആരംഭിച്ച സ്‌പോർട്‌സ് മിനിസ്റ്ററിയുടെ ഭാഗമാണ് ഈ ബാസ്‌കറ്റ്‌ബോൾ ടൂർണ്ണമെന്റ്. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും ക്രിസ്തുദേവന്റെ സ്‌നേഹം നമ്മളിൽ വസിക്കുവാൻ ഇടയാകട്ടെ എന്ന് മനസ്സിലാക്കുവാനും പ്രവർത്തിക്കുവാനും ഈ വീഥികൾ സഹായം ആകുന്നു.

ഇതിനുവേണ്ടി നിങ്ങളുടെ കുടുംബസമേതമായ സഹകരണം പ്രതീക്ഷിക്കുന്നു. കൂടുതൽ ഒരു വിവരങ്ങൾക്ക് റവ. ബിജു യോഹന്നാൻ 224-304-9311, റോഡ്‌നി സൈമൺ 630-730-8218, അച്ചൻകുഞ്ഞ് മാത്യു 847-912-2578, 

vachakam
vachakam
vachakam

സാം തേക്കനാൽ, ജോൺസൻ വള്ളിയിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam