ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റ് തോമസ് സീറോ മലബാർ കാത്തലിക് രൂപതയുടെ മേൽനോട്ടത്തിൽ രൂപതയിലെ ദിവ്യകാരുണ്യ ആഘോഷങ്ങൾ ഭക്തിനിർഭരമായി ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിച്ചു.
മെയ് 23 മുതൽ 25 വരെ ന്യൂജേർസിയിലെ സോമെർസെറ്റിൽ നടന്ന ആഘോഷങ്ങളിൽ രൂപതയിൽ ആകമാനമുള്ള ഇടവകകളിൽ നിന്നും മിഷൻ കേന്ദ്രങ്ങളിൽ നിന്നുമുള്ള പുരോഹിതരും സന്യസ്തരും നിരവധി വിശ്വാസികളും വി. കർമ്മങ്ങളിൽ ഭക്ത്യാദരപൂർവ്വം പങ്കെടുത്തു ധന്യമാക്കി.
സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ദിവ്യകാരുണ്യ ആഘോഷം ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമ്മികത്വത്തിലും ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്, രൂപതയിലെ ഇതര വൈദികരും സഹകാർമ്മികരായി ചൊല്ലിയ വി. കുർബാനയോടെ ആഘോഷങ്ങൾക്കു തുടക്കമായി.
ഇന്ത്യയ്ക്കു വെളിയിൽ അമേരിക്കയിലെ ഷിക്കാഗോയിൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റ് തോമസ് ഷിക്കാഗോ, സീറോ മലബാർ കാത്തലിക് രൂപതയുടെ സ്ഥാപനം പ്രഖ്യാപനം നടന്നിട്ട് 24 വർഷങ്ങൾ പിന്നിട്ടു. (മാർച്ച് 13, 2001).
രൂപതയുടെ പ്രഥമ ബിഷപ്പായി ഷിക്കാഗോ സീറോ മലബാർ കാത്തലിക് മിഷൻ വികാരിയായിരുന്ന മാർ ജേക്കബ് അങ്ങാടിയത്തും നിയമിക്കപ്പെട്ടു. തുടർന്ന് 2001 ജൂലൈ 1-ാം തീയതി രൂപതയുടെയും രൂപതാദ്ധ്യക്ഷന്റെയും ഔദ്യോഗികസ്ഥാനാരോഹണം നടന്നു.
വി.കുർബാനക്കുശേഷം വി.ദിവ്യകാരുണ്യം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം നിരവധി ഭക്തജനങ്ങൾ ഭക്തിനിർഭരമായി പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്