കലിഫോർണിയയിലെ ബാങ്ക്വറ്റ് ഹാളിൽ വെടിവെപ്പ്: നാല് മരണം, 10 പേർക്ക് പരിക്ക്

NOVEMBER 30, 2025, 2:41 AM

യു.എസിലെ കലിഫോർണിയയിൽ സ്റ്റോക്ക്‌ടൺ നഗരത്തിലെ ഒരു ബാങ്ക്വറ്റ് ഹാളിൽ കുടുംബ സംഗമം നടക്കുന്നതിനിടെയുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ (പ്രാദേശിക സമയം) ലൂസൈൽ അവന്യൂവിലെ ഒരു ബാങ്ക്വറ്റ് ഹാളിലാണ് സംഭവം നടന്നത്.

സാൻ ജോക്വിൻ കൗണ്ടി ഷെരീഫ് ഓഫീസിന്റെ പ്രസ്താവന പ്രകാരം, കൊല്ലപ്പെട്ടവരിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ രണ്ട് മുതിർന്നവരും ഒമ്പത് വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു.

സംഭവം ഒരു കുട്ടിയുടെ ജന്മദിനാഘോഷത്തിനിടെയാണ് നടന്നതെന്നും വെടിവെപ്പ് ലക്ഷ്യമിട്ടുള്ള ആക്രമണമായിരിക്കാമെന്നാണ് പ്രാഥമിക സൂചനകളെന്നും ഷെരീഫ് ഓഫീസിന്റെ വക്താവ് ഹെതർ ബ്രെന്റ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താനും പ്രതിയെ പിടികൂടാനും അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

vachakam
vachakam
vachakam

സംഭവത്തെ സ്റ്റോക്ക്‌ടൺ മേയർ ക്രിസ്റ്റീന ഫുഗാസി "ഞെട്ടിക്കുന്ന സംഭവം" എന്ന് വിശേഷിപ്പിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും അറിയിച്ചു. കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെ വെടിവെപ്പിന്റെ വിശദാംശങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam