ടെക്സാസ്: കൗമാരക്കാരിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ കാറിനുള്ളില്‍ കണ്ടെത്തി. ടെക്‌സാസിലാണ് സംഭവം. മൃതദേഹങ്ങള്‍ കാണാതായ ഗര്‍ഭിണിയുടെയും കാമുകന്റെയുമാണെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇരുവര്‍ക്കും വെടിയേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാണാതായ പെണ്‍കുട്ടി ഒമ്പത് മാസം ഗര്‍ഭിണിയാണ്.
ഡിസംബര്‍ 22 നാണ് 18 കാരിയായ സവന്ന സോട്ടോയെയും കാമുകനെയും കാണാതായത്. മൃതദേഹങ്ങള്‍ ഇരുവരുടെതുമാണെന്നാണ് വിശ്വസിക്കുന്നതെന്ന് സാന്‍ അന്റോണിയോ പോലീസ് മേധാവി വില്യം മക്മാനസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
മരിച്ചവരില്‍ ഒരാള്‍ 22 കാരനായ മാത്യു ഗ്യൂറയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞതായി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് അറിയിച്ചു. സോട്ടോയുടെ കാമുകനാണ് ഗുരേരയെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാന്‍ കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
'മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് മരണകാരണം നിര്‍ണ്ണയിക്കാന്‍ അന്വേഷണം നടത്തുമെന്നും ബുധനാഴ്ച പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണ്.
ഗര്‍ഭസ്ഥശിശുവിന്റെ മരണം കൊലപാതകമായി പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് സാന്‍ അന്റോണിയോ പോലീസ് ലെഫ്റ്റനന്റ് മിഷേല്‍ റാമോസ് പറഞ്ഞു. ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്