ബില്യണറും സാമൂഹ്യപ്രവർത്തകയും ആയ മെലിന്ഡ ഫ്രെഞ്ച് ഗേറ്റ്സ്, അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകളിൽ മുൻ ഭർത്താവും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സിന്റെ പേര് ഉൾപ്പെട്ടതിനെ കുറിച്ച് പ്രതികരണവുമായി രംഗത്ത്. തന്റെ വിവാഹജീവിതത്തിലെ ഏറ്റവും വേദനാജനകമായ കാലത്തെ ഓർമ്മിപ്പിച്ചുവെന്നാണ് അവർ പ്രതികരിച്ചത്.
തനിക്ക് ഇക്കാര്യത്തിൽ “വളരെ വലിയ ദുഃഖം” തോന്നിയതായും രേഖകളിൽ പേരുള്ളവർ — മുൻ ഭർത്താവ് ഉൾപ്പെടെയുള്ളവർ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകേണ്ടതുണ്ടെന്നും അവർ പറഞ്ഞു. “ആ അഴുക്കിൽ നിന്ന് അകന്നുനിൽക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവതിയാണ്,” എന്നും അവൾ കൂട്ടിച്ചേർത്തു. എൻപിആർ പോഡ്കാസ്റ്റിൽ സംസാരിക്കവെ ആണ് മെലിന്ഡ തന്റെ മനസ് തുറന്നത്. 2021-ലാണ് ദമ്പതികൾ വിവാഹമോചിതരായത്.
അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിൽ, ബിൽ ഗേറ്റ്സിന് ലൈംഗികമായി പകരുന്ന രോഗം ബാധിച്ചതായി എപ്‌സ്റ്റീൻ ആരോപിച്ചുവെന്ന പരാമർശമുണ്ട്. ഈ ആരോപണം “പൂർണമായും അസംബന്ധം” എന്നാണ് ഗേറ്റ്സിന്റെ വക്താവ് പ്രതികരിച്ചത്.
എപ്‌സ്റ്റീന്റെ ഇരകളിൽ ആരും ബിൽ ഗേറ്റ്സിനെതിരെ കുറ്റാരോപണം ഉന്നയിച്ചിട്ടില്ലെന്നും, രേഖകളിൽ അദ്ദേഹത്തിന്റെ പേര് വരുന്നത് കുറ്റകൃത്യത്തിൽ പങ്കാളിത്തം സൂചിപ്പിക്കുന്നില്ലെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ബിബിസിയ്ക്ക് നൽകിയ പ്രസ്താവനയിൽ, എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അനധികൃത പ്രവർത്തനങ്ങളിലൊന്നിലും ബിൽ ഗേറ്റ്സ് പങ്കെടുത്തിട്ടില്ലെന്നും, എപ്‌സ്റ്റീന്റെ പാർട്ടികളിൽ അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നും വക്താവ് പറഞ്ഞു. എപ്‌സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയത് “വിധിനിർണയത്തിലെ ഗുരുതര പിഴവ്” ആയിരുന്നുവെന്ന് ഗേറ്റ്സ് അംഗീകരിച്ചെങ്കിലും അനാചാരപരമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം നിഷേധിച്ചു.
ഓസ്ട്രേലിയൻ മാധ്യമമായ 9ന്യൂസിനോട് സംസാരിക്കവെ, എപ്‌സ്റ്റീനുമായുള്ള ഇടപെടലുകൾ ചില ഡിന്നർ കൂടിക്കാഴ്ചകളിൽ മാത്രം പരിമിതമായിരുന്നുവെന്നും, എപ്‌സ്റ്റീന്റെ സ്വകാര്യ ദ്വീപിൽ താൻ പോയിട്ടില്ലെന്നും ഗേറ്റ്സ് പറഞ്ഞു. “അവനൊപ്പം ചെലവഴിച്ച ഓരോ നിമിഷവും ഞാൻ ഖേദിക്കുന്നു, അതിനായി ക്ഷമ ചോദിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിവാഹമോചനത്തിന് മുൻപ് തന്നെ എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് മെലിന്ഡ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 27 വർഷത്തെ വിവാഹജീവിതത്തിന് ശേഷം വേർപിരിഞ്ഞതിനു പിന്നാലെ, 2019-ൽ മൈക്രോസോഫ്റ്റ് ജീവനക്കാരിയുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് ബിൽ ഗേറ്റ്സ് സമ്മതിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
