ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധം ഏറ്റെടുത്ത് ബൈഡന്‍; ചൈനീസ് ഇറക്കുമതിക്ക് നികുതി കൂട്ടി

MAY 15, 2024, 3:28 AM

വാഷിംഗ്ടണ്‍: 'അന്യായമായ ചൈനീസ് വ്യാപാര സമ്പ്രദായങ്ങളില്‍' നിന്ന് അമേരിക്കന്‍ തൊഴിലാളികളെയും ബിസിനസുകളെയും സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ചൈനയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം, അര്‍ദ്ധചാലകങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററി, ബാറ്ററി ഘടകങ്ങള്‍, ധാതുക്കള്‍, സോളാര്‍ സെല്ലുകള്‍, ഷിപ്പ് ടു ക്രെയിനുകള്‍, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്ക് യുഎസ് താരിഫ് വര്‍ദ്ധിപ്പിച്ചു. 

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കെ ആരംഭിച്ച വ്യാപാരയുദ്ധം തുടരുകയാണെന്ന് പ്രസിഡന്റ് ബൈഡനും ഈ നീക്കത്തിലൂടെ വ്യക്തമാക്കി.   1974ലെ വ്യാപാര നിയമത്തിലെ സെക്ഷന്‍ 301 പ്രകാരം ചുമത്തിയ പുതിയ താരിഫുകള്‍, 18 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയെ ബാധിക്കും. 

ദീര്‍ഘകാലമായി കാത്തിരിക്കുന്ന പ്രഖ്യാപനം ഈ വര്‍ഷം തന്നെ സ്റ്റീല്‍ മുതല്‍ അര്‍ദ്ധചാലകങ്ങള്‍ വരെയുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നികുതി ഉയര്‍ത്തും. ഇലക്ട്രിക് വാഹനങ്ങളാണ് പ്രഖ്യാപനത്തിന്റെ പ്രധാന കേന്ദ്രം. ഇവികളുടെ ഇറക്കുമതി നികുതി 25% ല്‍ നിന്ന് 100% ആയി വര്‍ധിക്കും.

vachakam
vachakam
vachakam

ചൊവ്വാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയ ഒരു വസ്തുതാപത്രികയില്‍, ചൈനയുടെ 'സാങ്കേതിക കൈമാറ്റം, ബൗദ്ധിക സ്വത്ത്, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട അന്യായമായ വ്യാപാര സമ്പ്രദായങ്ങള്‍' അമേരിക്കയെ വേദനിപ്പിക്കുകയും 'കൃത്രിമമായി കുറഞ്ഞ വിലയുള്ള കയറ്റുമതിയിലൂടെ ആഗോള വിപണിയില്‍ വെള്ളപ്പൊക്കമുണ്ടാക്കുക'യാണ് ചൈനയെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

''ചൈനയുടെ നിര്‍ബന്ധിത സാങ്കേതിക കൈമാറ്റങ്ങളും ബൗദ്ധിക സ്വത്തവകാശ മോഷണവും നമ്മുടെ സാങ്കേതികവിദ്യകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് ആവശ്യമായ നിര്‍ണായക ഇന്‍പുട്ടുകള്‍ക്കായുള്ള ആഗോള ഉല്‍പ്പാദനത്തിന്റെ 70, 80, കൂടാതെ 90% പോലും നിയന്ത്രിക്കുന്നതിന് കാരണമായി. ഇത് അമേരിക്കയുടെ വിതരണ ശൃംഖലയ്ക്ക് അസ്വീകാര്യമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. കൂടാതെ, ഇതേ നോണ്‍-മാര്‍ക്കറ്റ് നയങ്ങളും സമ്പ്രദായങ്ങളും ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന അമിതശേഷിക്കും കയറ്റുമതി കുതിച്ചുചാട്ടത്തിനും കാരണമാകുന്നു, ഇത് അമേരിക്കന്‍ തൊഴിലാളികളെയും ബിസിനസുകളെയും കമ്മ്യൂണിറ്റികളെയും സാരമായി ബാധിക്കും, ''വൈറ്റ് ഹൗസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam