ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിലെ മതബോധന ശുശ്രൂഷയ്ക്ക് ഇക്കഴിഞ്ഞ മൂന്നു വർഷങ്ങളിൽ സമർപ്പണമനസ്സോടെ സാരഥ്യം അരുളിയ സഖറിയ ചേലയ്ക്കലിനെ ഇടവകവികാരി ഫാ. തോമസ് മുളവനാൽ ആദരിച്ചു.
ഇടവകയിലെ കുഞ്ഞുങ്ങളുടെ ആത്മീയ വളർച്ചയ്ക്കായി വ്യക്തിപരമായി ഒട്ടേറെ സമയം കണ്ടെത്തുകയും മതബോധനഅധ്യാപകരെ നയിക്കുകയും കുഞ്ഞുങ്ങൾക്ക് ആത്മീയവളർച്ചയ്ക്കുതകുന്ന പരിപാടികൾ ക്രമീകരിക്കുകയും ചെയ്തതിൽ റിലിജിയസ് എഡ്യുക്കേഷൻ ഡയറക്ടർ എന്ന നിലയിൽ സ്തുത്യർഹമായപങ്കാണ് സഖറിയ ചേലയ്ക്കൽ വഹിച്ചതെന്നും വികാരി അഭിപ്രായപ്പെട്ടു.
അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, ഫാ. എബിൻ എടത്തിൽ, ആൻസി ചേലയ്ക്കൽ, ഇടവക എക്‌സിക്യൂട്ടിവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളിൽ, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപ്പറമ്പിൽ, സണ്ണിമുത്തോലം എന്നിവരും പാരിഷ് കൗൺസിലിനെ പ്രതിനിധീകരിച്ച് ജോയി വാച്ചാച്ചിറ, ജോസ് സൈമൻ മുണ്ടപ്ലാക്കിൽ, ജെയ്‌മോൻ നന്തികാട്ട്, എബ്രാഹം അരീച്ചിറ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ലിൻസ് താന്നിച്ചുവട്ടിൽ, പി.ആർ.ഒ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്