വാഷിംഗ്ടണ്‍ ഡിസി: അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതിനാല്‍ യുഎസിന് നല്‍കാന്‍ കഴിയുന്ന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
'അതൊരു ഭയാനകമായ അപകടമായിരുന്നു. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം, ഞങ്ങള്‍ ചെയ്യും.'- പ്രസിഡന്റ് ട്രംപ് വാഷിംഗ്ടണ്‍ ഡിസിയില്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.
242 ആളുകളുമായി പോയ എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനര്‍വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നാണിത്. ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ 232 യാത്രക്കാരും 10 ജീവനക്കാരും ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്