ന്യൂയോര്‍ക്ക്: ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് പുതിയ മുന്നറിയിപ്പുമായി അമേരിക്ക. ക്ലാസുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ കോഴ്‌സില്‍ നിന്ന് ഒഴിവാകുകയോ ചെയ്യുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് വിസ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ മുന്നറിയിപ്പ്. ഇന്ത്യയിലെ യുഎസ് എംബസിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ, സ്‌കൂളിനെ അറിയിക്കാതെ പഠന പരിപാടിയില്‍ നിന്ന് പിന്മാറുകയോ ചെയ്താല്‍ സ്റ്റുഡന്റ് വിസ റദ്ദാക്കപ്പെടാം. ഭാവിയില്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും നഷ്ടപ്പെട്ടേക്കാം. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വിസാ നിബന്ധനകള്‍ പാലിക്കുകയും സ്റ്റുഡന്റ് സ്റ്റാറ്റസ് നിലനിര്‍ത്തുകയും ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കുന്നു.
ഈ വര്‍ഷം ആദ്യമുണ്ടായ നാടുകടത്തല്‍ നടപടികള്‍ക്ക് പിന്നാലെയാണ് യുഎസ് സര്‍ക്കാരില്‍ നിന്നുള്ള പുതിയ മുന്നറിയിപ്പ്. കൂട്ട നാടുകടത്തല്‍ നടപടികള്‍ക്കിടെ യുഎസിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് പല കോളജുകളും വിദേശ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിസ റദ്ദാക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്