അമേരിക്കൻ മലങ്കര അതിഭദ്രാസന വൈദിക യോഗം സമാപിച്ചു

MARCH 2, 2024, 9:31 AM

അമേരിക്കൻ മലങ്കര അതിഭദ്രാസന വൈദിക യോഗം 2024 ഫെബ്രുവരി 22 മുതൽ 24 വരെ സാൻഫ്രാൻസ്‌കൊ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്‌സ് ദേവാലയത്തിൽ വെച്ച് ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപ്പൊലീത്തായുടെ മഹനീയ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. വൈദീകരിൽ ആത്മീയ കൂട്ടായ്മ പരിപോഷിപ്പിക്കുക, സഭാവിശ്വാസ സംബന്ധമായ വിഷയങ്ങളെ സംബന്ധിച്ച് ചർച്ചക്കും പഠനത്തിനും അവസരമൊരുക്കുക, ഇടവകകളുടെ ആത്മീയ ഉണർവ്വിനും, അതുവഴി ഭദ്രാസനത്തിന്റെ വളർച്ചക്കുമായുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയെന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തി നടത്തപ്പെട്ട ഈ വൈദീക സംഗമം, തികച്ചും ആത്മീയ ചൈതന്യം പ്രദാനം ചെയ്യുന്ന ഒന്നായിരുന്നുവെന്ന് അതിൽ പങ്കെടുത്ത വൈദീകർ അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 22 (വ്യാഴം) സന്ധ്യാപ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു. തദനന്തരം നടത്തപ്പെട്ട ഉദ്ഘാടന സമ്മേളനത്തിൽ റവ. ഫാ. തോമസ് കോര (ക്ലർജി സെക്രട്ടറി) സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ ഇടവക മെത്രാപ്പൊലീത്താ തിരുമനസ്സുകൊണ്ട് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് റവ. ഫാ. ഡോ. രൻജൻ മാത്യു (അസിസ്റ്റന്റ് വികാരി സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ, ഡാളസ്) ''മെന്റൽ ഹെൽത്ത് ഇഷ്യൂസ് ആന്റ് പാസ്റ്ററൽ കെയർ'' എന്ന വിഷയത്തെ ആസ്പദമാക്കി എടുത്ത പഠന ക്ലാസ് ഏറെ വിജ്ഞാനപ്രദമായിരുന്നു.

ഫെബ്രുവരി 23 (വെള്ളി) '' Confession the sacrament of Healing'' എന്ന വിഷയത്തെക്കുറിച്ച് റവ. ഫാ. ഷിബു ചെറിയാൻ കൂളിയാട്ട് (തിയോളജിക്കൽ സെമിനാരി, വെട്ടിക്കൽ) നടത്തിയ ഓൺലൈൻ ക്ലാസ് ഏറെ അനുഗ്രഹകരവും ഹൃദയ സ്പർശവുമായിരുന്നു. തുടർന്ന് 'Holy Thursday and Priest hood'' എന്ന വിഷയത്തെ അടിസ്ഥാനമാക്കി റവ. ഫാ. ഡോ. ജസ്റ്റിൻ ലാസർ (St. Robert Bellarmine Catholic Church, Fernaley, Nevada) പ്രഭാഷണം നടത്തി.

vachakam
vachakam
vachakam

അന്നേദിവം ഉച്ചക്കു ശേഷം ബിസിനസ് മീറ്റിംഗും ആത്മീയഗീത പരിശീലനവും നടന്നു. ഈവനിങ്ങ് പ്രെയറിനുശേഷം റവ. ഫാ. ഷെറി ഐസക്കിന്റെ ധ്യാനപ്രസംഗവും തുടർന്ന് വി. കുമ്പസാരവും നടന്നു. മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ സുറിയാനി സഭാവിശ്വാസത്തിൽ യുവതലമുറയെ ഉറപ്പിച്ച് നിർത്തുന്നതിനും സത്യവിശ്വാസം സംരക്ഷിക്കുന്നതിനുമായി നൂതനമായ പ്രവർത്തന പദ്ധതികളുമായി വൈദീകർ, മാതൃകാപരവും, അനുകരണീയവുമായ ജീവിതശൈലിയിലൂടെ ഇടവകയെ സേവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അഭിവന്ദ്യ ഇടവക മെത്രാപ്പൊലീത്താ തിരുമനസ്സുകൊണ്ട് വൈദീകരെ ഓർമ്മിപ്പിച്ചു.

ഈ ആത്മീയ കൂട്ടായ്മ വൻ വിജയമാക്കി തീർക്കുന്നതിനായി പ്രവർത്തിച്ച ക്ലർജി സെക്രട്ടറി, ഭദ്രസന ക്ലർജി കൗൺസിൽ അംഗങ്ങൾ, സാൻഫ്രാൻസിസ്‌ക്കൊ സെന്റ് മേരീസ് ഇടവകാംഗങ്ങൾ, ഭരണസമിതി, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയ ഏവരോടുമുള്ള നന്ദി, ഭദ്രാസനത്തിന്റെ പേരിൽ രേഖപ്പെടുത്തുകയും അഭിവന്ദ്യ മെത്രാപ്പൊലീത്താ അറിയിച്ചു.

ഫെബ്രുവരി 24 (ശനി) അഭിവന്ദ്യ മെത്രാപ്പൊലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെട്ട വി. ബലി അർപ്പണത്തോടെ മൂന്ന് ദിവസങ്ങളായി നടത്തപ്പെട്ട അനുഗ്രഹീതമായ ഈ ആത്മീയ കൂട്ടായ്മക്ക് സമാപനമായി.

vachakam
vachakam
vachakam

അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam