ഷിക്കാഗോ: കേരളാ കൾച്ചറൽ സെന്ററും കേരളാ അസോസിയേഷന ഓഫ് ഷിക്കാഗോയും സംയുക്തമായി അമേരിക്കൻ സ്വാതന്ത്ര്യദിനവും പ്ലെയിൻഫീൽഡ് ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ട ശിവൻ മുഹമ്മയ്ക്ക് സ്വീകരണവും കെ.സി.സി.സി സമുച്ചയത്തിൽ (5737 Woodward Ave, Downers Grove) വച്ച് ജൂലായ് 4-ാം തീയതി നൽകുന്നു. രാവിലെ 11 മണിക്കു ബാർബെക്യുവോടുകൂടി തുടങ്ങുന്ന ആഘോഷ പരിപാടികൾ വൈകിട്ട് 3 മണി വരെയായിരിക്കും.
എല്ലാ കെ.സി.സി.സി, കെ.എ.സി അംഗങ്ങളേയും അഭ്യുദയകാംഷികളേയും ഈ ആഘോഷങ്ങളിലേക്കും, തങ്ങളിൽ നിന്നുതന്നെ വില്ലേജ് ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ട ശിവൻ മുഹമ്മയെ ആദരിക്കുന്നതിനും ഒത്തുചേരുക എന്ന് പ്രമോദ് സക്കറിയാസിന്റെനേതൃത്വത്തിലുള്ള കെ.സി.സി.സിയും ആന്റോ കവലക്കലിന്റെ നേതൃത്വത്തിലുള്ള കെ.എ.സിയും അഭ്യർത്ഥിച്ചു.
ഈ പരിപാടിയുടെ ജനറൽ കോഓർഡിനേറ്റർ കെ.എ.സി. സെക്രട്ടറി സിബി പാത്തിക്കലാണ്.
ബന്ധപ്പെടുക: സിബി പാത്തിക്കൽ 630-723-1112, സന്തോഷ് അഗസ്റ്റിൻ 630-441-0643, പീറ്റർ കൊല്ലപ്പിള്ളി 630-415-7200
സബ് കമ്മിറ്റി ചെയർസ്: ഹെറാൾഡ് ഫിഗുരേദോ, ജോർജ് കുര്യാക്കോസ്, സ്റ്റാൻലിജോസഫ്, കുരുവിള ജെയിംസ് ഇടുക്കുതറയിൽ, ടോം പോൾ ആൻഡ് ലിറ്റി, ത്രേസിയാമ്മ ചെന്നിക്കര, റോസ്‌മേരി കോലംചേരി, ഡോ. ചെറിയാൻ ആൻഡ് ഏലമ്മ, ബിജോയ് ആൻഡ് ഡെൽസി, ജോസഫ് സിറിയക്, ആൻഡ് നിഷ, ബാബു ആൻഡ് ലിജി, ആന്റോ കവലക്കൽ, പ്രമോദ് സക്കറിയാസ് ആൻഡ് നിമ്മി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
