35-ാമത് മാർത്തോമ്മാ ഫാമിലി കോൺഫറൻസ് ന്യൂയോർക്കിൽ അനുഗ്രഹ നിറവിൽ സമാപിച്ചു

JULY 10, 2025, 1:12 AM

ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് മെൽവില്ലിലെ മാരിയറ്റ് ഹോട്ടലിൽ ജൂലൈ 3 മുതൽ 6 വരെ നടന്ന 35-ാമത് മാർത്തോമ്മാ ഫാമിലി കോൺഫറൻസ് ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. 'കുടുംബം: വിശ്വാസ ഭൂമിക' (Family: Faithscape) എന്ന പ്രമേയത്തിൽ ഊന്നിയായിരുന്നു ഈ വർഷത്തെ സമ്മേളനം. വിവിധ ഇടവകകളിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 642 പ്രതിനിധികൾ പങ്കെടുത്തു.

നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പാ സമാപന സന്ദേശം നൽകി. കുടുംബബന്ധങ്ങളുടെ പ്രാധാന്യം, വിശ്വാസത്തിൽ അടിയുറച്ച ജീവിതം നയിക്കേണ്ടതിന്റെ ആവശ്യം എന്നിവയെക്കുറിച്ച് തിരുമേനി ഊന്നിപ്പറഞ്ഞു. 'നമ്മുടെ വീടുകൾ സ്ഥിരമായ വിശുദ്ധമന്ദിരങ്ങളാണ്. നമ്മുടെ തലമുറയെ കെട്ടിപ്പടുക്കുന്നതിന് ദൈവം നൽകിയ ആ സ്ഥിരമായ സങ്കേതങ്ങൾ എത്രത്തോളം നാം ഉപയോഗിക്കുന്നുവെന്ന് ഈ നിമിഷം മുതൽ നാം ചിന്തിക്കാൻ തുടങ്ങിയാൽ, 2027ലെ കുടുംബ സമ്മേളനത്തിൽ നമുക്ക് കൂടുതൽ ആളുകളെയും കുടുംബങ്ങളെയും ആകർഷിക്കാൻ കഴിയും,' അദ്ദേഹം ഓർമ്മിപ്പിച്ചു.


vachakam
vachakam
vachakam

മാതാപിതാക്കൾക്ക് ദൈവം നൽകിയ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചാൽ അതിന്റെ ഫലം കാണാൻ കഴിയുമെന്നും തിരുമേനി കൂട്ടിച്ചേർത്തു. നമ്മുടെ മാതാപിതാക്കൾ വീട്ടിൽ യാഗപീഠങ്ങൾ പണിതതുകൊണ്ടാണ് നാം ഈ വിശ്വാസപാത പിന്തുടരുന്നത്. നാം വീട്ടിൽ യാഗപീഠങ്ങൾ പണിയുന്നില്ലെങ്കിൽ, നമുക്ക് എന്ത് പ്രതീക്ഷയാണ് നേടാൻ കഴിയുകയെന്നും, ഒരു രക്ഷിതാവെന്ന നിലയിൽ ഈ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറരുത് എന്നും തിരുമേനി ഉദ്‌ബോധിപ്പിച്ചു.

സമാപന ദിവസത്തെ വിശുദ്ധ കുർബാനയ്ക്ക് മാർത്തോമ്മാ സഭയുടെ അടൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പ മുഖ്യകാർമികത്വം വഹിച്ചു. നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പാ സഹകാർമ്മികനായിരുന്നു.


vachakam
vachakam
vachakam

നാല് ദിവസങ്ങളിലായി നടന്ന ഈ കോൺഫറൻസിൽ, മാത്യൂസ് മാർ സെറാഫിം തിരുമേനി, ബാംഗ്ലൂരിൽ നിന്നുള്ള ഡോ. പി.സി. മാത്യു, ശ്രീമതി സിബി മാത്യു എന്നിവർ വിവിധ സെഷനുകളിലായി ആത്മീയവും കുടുംബപരവുമായ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള പ്രഭാഷണങ്ങൾ നടത്തി. ഈ പ്രഭാഷണങ്ങൾ വിശ്വാസികൾക്ക് ആത്മീയ കാര്യങ്ങളെക്കുറിച്ചും കുടുംബ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചും പുതിയ ഉൾക്കാഴ്ചകൾ നൽകി.

മുഖ്യ പ്രഭാഷകർക്ക് പുറമെ, മുതിർന്നവർക്കും യുവജനങ്ങൾക്കും കുട്ടികൾക്കുമായുള്ള വിവിധ ട്രാക്കുകളിൽ നിരവധി പ്രഗത്ഭർ ക്ലാസുകൾക്ക് നേതൃത്വം നൽകി; അഡൾട്ട്/യൂത്ത്/ചിൽഡ്രൻ ട്രാക്കുകളിലെ വിവിധ സെഷനുകൾക്ക് ടോം ഫിലിപ്പ് (ലേ ചാപ്ലെയിൻ), ഡോ. സൂസൻ തോമസ് (ക്ലിനിക്കൽ സോഷ്യൽ വർക്ക്), ഡോ. ഷിബി എബ്രഹാം (ചൈൽഡ് & അഡോലസെന്റ് സൈക്കോളജിസ്റ്റ്), ഡോ. ബെറ്റ്‌സി ചാക്കോ (ക്ലിനിക്കൽ സോഷ്യൽ വർക്ക്) എന്നിവരും, കുട്ടികളുടെ ക്ലാസുകൾക്ക് റവ. റോബിൻ വർഗീസ്, റവ. ജോൺ വിൽസൺ എന്നിവരും, ബൈബിൾ പഠന ക്ലാസുകൾക്ക് റവ. തോമസ് ബി., റവ. റെജിൻ രാജു, റവ. ഡെന്നിസ് ഏബ്രഹാം എന്നിവരും, ആരോഗ്യ ബോധവൽക്കരണ ക്ലാസിന് (Health Talk) ഡോ. ഷീന എലിസബത്ത് ജോണും നേതൃത്വം നൽകി.


vachakam
vachakam
vachakam

കോൺഫറൻസ് വൈസ് പ്രസിഡന്റ് റവ. ഡോ. പ്രമോദ് സഖറിയ, ജനറൽ കൺവീനർ തോമസ് ജേക്കബ് (ഷാജി), ട്രെഷറർ കുര്യൻ തോമസ്, അക്കൗണ്ടന്റ് ബെജി ടി. ജോസഫ് എന്നിവരോടൊപ്പം വിവിധ സബ്കമ്മിറ്റികളുടെ അധ്യക്ഷന്മാർ, കൺവീനേഴ്‌സ്, കമ്മിറ്റി അംഗങ്ങൾ എന്നിവരെയും സമാപന യോഗത്തിൽ അഭിനന്ദിച്ചു.

ജനറൽ കൺവീനറായ ഷാജി തോമസ് ജേക്കബ് സമാപന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും, പ്രത്യേകിച്ച് സംഘാടക സമിതി അംഗങ്ങൾക്കും, കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.


ഈ വർഷത്തെ ഫാമിലി കോൺഫറൻസ്, പങ്കെടുത്ത എല്ലാവർക്കും ആത്മീയമായി ഒരു പുതിയ ഉണർവ് നൽകുകയും, കുടുംബ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഉൾക്കാഴ്ചകളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുകയും ചെയ്തു. പരസ്പര സ്‌നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ഒരു ജീവിതം നയിക്കാൻ ഈ കോൺഫറൻസ് ഏവർക്കും പ്രചോദനമായി മാറി.

ഷാജി തോമസ് ജേക്കബ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam