ന്യൂയോര്‍ക്ക്: കുട്ടികളിലെ കാന്‍സര്‍ ഗവേഷണത്തിനായി പണം സ്വരൂപിക്കാന്‍ ലോകമെമ്പാടും സഞ്ചരിക്കുന്ന 20 വയസ്സുള്ള ഒരു അമേരിക്കന്‍ പൈലറ്റ് നിയമവിരുദ്ധമായി അന്റാര്‍ട്ടിക്കയില്‍ പ്രവേശിച്ചെന്ന് ആരോപിച്ച് ഒരു മാസത്തിലേറെയായി അവിടെ കുടുങ്ങിക്കിടക്കുന്നു.
19 വയസ്സുള്ളപ്പോഴാണ് ഏഥന്‍ ഗുവോ, 2024 സെപ്റ്റംബറില്‍ ടെന്നസിയിലെ മെംഫിസില്‍ സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഹോസ്പിറ്റലിനായി 1 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നതിനായി യാത്ര ആരംഭിച്ചത്. ഗുവോ തന്റെ യാത്ര ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുമുണ്ട്. ജൂണ്‍ അവസാനത്തില്‍, അന്റാര്‍ട്ടിക്കയിലെ ചിലിയന്‍ പ്രദേശത്തെ ഒരു സ്ഥലത്ത് തന്റെ സിംഗിള്‍ എഞ്ചിന്‍ സെസ്‌ന 182Q ലാന്‍ഡ് ചെയ്തതിന് ശേഷമാണ് അദ്ദേഹത്തിന്റെ ലോകമെമ്പാടുമുള്ള യാത്രയുടെ ദിശ പാളം തെറ്റിയത്.
കിംഗ് ജോര്‍ജ് ദ്വീപിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതിയില്ലെന്നും തെറ്റായ ഫ്‌ലൈറ്റ് പ്ലാന്‍ ഡാറ്റയാണ് നല്‍കിയെന്നും ചിലിയന്‍ അധികൃതര്‍ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. ഗ്രൗണ്ട് കണ്‍ട്രോളിന് തെറ്റായ വിവരങ്ങള്‍ കൈമാറിയതിനും അനുമതിയില്ലാതെ ലാന്‍ഡ് ചെയ്തതിനും ജൂണ്‍ 29 ന് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അദ്ദേഹം നിയമവിരുദ്ധമായി ലാന്‍ഡ് ചെയ്തിട്ടില്ലെന്ന് ഗുവോയും അദ്ദേഹത്തിന്റെ നിയമസംഘവും വ്യക്തമാക്കി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് വാട്ട്സ്ആപ്പിലെ ഒരു ടെക്സ്റ്റ് സന്ദേശം വഴിയാണ് അനുമതി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഫ്‌ളൈറ്റ് റൂള്‍ അനുമതികളെക്കുറിച്ചുള്ള ഉദ്യോഗസ്ഥതല ആശയക്കുഴപ്പം കാരണം അര്‍ജന്റീനയിലെ ഉഷുവായയിലേക്ക് യാത്ര തുടരുന്നതിന് മുമ്പ്, തെക്കേ അമേരിക്കയിലെ ടിയറ ഡെല്‍ ഫ്യൂഗോയ്ക്ക് മുകളില്‍ ഇരുട്ടില്‍ വട്ടമിട്ട് പറക്കാനാണ് ചിലി ഉദ്യോഗസ്ഥര്‍ ഗുവോയോട് പറഞ്ഞത്.
'എനിക്ക് SCRMല്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയുമോ,'' കിംഗ് ജോര്‍ജ്ജ് ഐലന്‍ഡ് വിമാനത്താവളത്തെ പരാമര്‍ശിച്ചുകൊണ്ട് ചോദിച്ചു. ഉദ്യോഗസ്ഥന്‍ 'അതെ' എന്ന് തംബ്‌സ് അപ്പ് ഇമോജിയോടെ മറുപടിയും നല്‍കി. ചിലിയിലെ കുട്ടികളുടെ കാന്‍സര്‍ ഫൗണ്ടേഷന് 30,000 ഡോളര്‍ സംഭാവന ചെയ്യാമെന്ന കരാറിന്റെ അടിസ്ഥാനത്തി തിങ്കളാഴ്ച, ഗുവോയ്ക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കിയിരുന്നു. സംഭാവന നല്‍കാന്‍ അദ്ദേഹത്തിന് 30 ദിവസമുണ്ടെന്നും മൂന്ന് വര്‍ഷത്തേക്ക് ചിലിയന്‍ പ്രദേശത്ത് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സിലെ നിരവധി പോസ്റ്റുകളില്‍, തന്റെ കേസ് പിന്‍വലിച്ചതായി ഗുവോ പറഞ്ഞു. പക്ഷേ ഉദ്യോഗസ്ഥര്‍ ഇപ്പോഴും അദ്ദേഹത്തെ പുറത്തേക്ക് പറക്കാന്‍ അനുവദിക്കുന്നില്ല. എപിയുടെ റിപ്പേര്‍ട്ട് പ്രകാരം, ഈ പ്രദേശത്ത് കഠിനമായ ശൈത്യകാലമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്