16-ാമത് കെ.സി.സി.എൻ.എ കൺവെൻഷൻ:പ്രഥമ പ്രസിഡന്റ് പരേതനായ എബ്രഹാം നിരവത്തിന്റെ സ്മരണയ്ക്ക് കൺവെൻഷൻ ഹാളിന് നാമകരണം

JULY 27, 2026, 1:48 PM

ഫോർട്ട് ലോഡർഡെയിൽ, ഫ്‌ളോറിഡ: വടക്കേ അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ ഏറ്റവും വലിയ ദേശീയ സംഗമമായ 16-ാമത് കെ.സി.സി.എൻ.എ (ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക) കൺവെൻഷന്റെ ഭാഗമായി, ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിലെ പ്രധാന കൺവെൻഷൻ ഹാളുകളിലൊന്നയായ Floridian D ക്ക് കെ.സി.സി.എൻ.എ യുടെ പ്രഥമ പ്രസിഡന്റ് പരേതനായ എബ്രഹാം നിരവത്തിന്റെ പേര് നൽകാൻ കെ.സി.സി.എൻ.എ തീരുമാനിച്ചു. സംഘടനയുടെ ചരിത്രത്തിലെ മഹത്തായ സേവനങ്ങൾക്ക് അർപ്പിക്കുന്ന ആദരാഞ്ജലിയാണ് ഈ നാമകരണം.

കെ.സി.സി.എൻ.എയുടെ രൂപീകരണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ അസാധാരണമായ നേതൃത്വവും ദീർഘവീക്ഷണവും കാഴ്ചവെച്ച വ്യക്തിയായിരുന്നു പരേതനായ എബ്രഹാം നിരവത്ത്. സംഘടനയുടെ ആശയരൂപീകരണത്തിലും, പ്രവർത്തനഘടന ഒരുക്കുന്നതിലും, വിവിധ ക്‌നാനായ സംഘടനകളെ ഒരുമയുടെ കുടക്കീഴിൽ കൊണ്ടുവരുന്നതിലും അദ്ദേഹം വഹിച്ച പങ്ക് അതുല്യമാണ്. ഇന്ന് കെ.സി.സി.എൻ.എ കൈവരിച്ചിരിക്കുന്ന ശക്തിയും ഐക്യവും വളർച്ചയും അദ്ദേഹത്തെപ്പോലുള്ള ദീർഘദർശികളായ നേതാക്കളുടെ ആത്മസമർപ്പിത പ്രവർത്തനങ്ങളുടെ ഫലമാണെന്ന് സംഘടന സ്മരിക്കുന്നു.

2026 ഓഗസ്റ്റ് 6 മുതൽ 9 വരെ ഫ്‌ളോറിഡയിലെ ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന 16-ാമത് കെ.സി.സി.എൻ.എ കൺവെൻഷനിൽ 'Abraham Niravath Memorial Hall' എന്ന പേരിൽ ഈ ഹാൾ അറിയപ്പെടും. കൺവെൻഷനിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് പ്രതിനിധികൾക്ക് കെ.സി.സി.എൻ.എയുടെ ചരിത്രവും അതിന്റെ സ്ഥാപക നേതാക്കളുടെ മഹത്തായ സംഭാവനകളും ഓർമ്മപ്പെടുത്തുന്ന ശാശ്വത സ്മാരകമായിരിക്കും ഈ ഹാൾ.

vachakam
vachakam
vachakam

എബ്രഹാം നിരവത്തിന്റെ ജീവിതം നേതൃത്വത്തിന്റെയും, നിസ്വാർത്ഥ സേവനത്തിന്റെയും, സംഘടനാ പ്രതിബദ്ധതയുടെയും ഉജ്ജ്വല മാതൃകയാണെന്ന് കെ.സി.സി.എൻ.എ നേതൃത്വം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ നന്മയ്ക്കായി അദ്ദേഹം നടത്തിയ അക്ഷീണ പ്രയത്‌നങ്ങളും ദൂരദർശിയായ തീരുമാനങ്ങളും വരുംതലമുറകൾക്കും പ്രചോദനമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

സംഘടനയുടെ പ്രഥമ പ്രസിഡന്റായിരുന്ന എബ്രഹാം നിരവത്തിന്റെ സേവനപാരമ്പര്യത്തോടുള്ള ആദരവും കൃതജ്ഞതയും പ്രകടിപ്പിക്കുന്ന ഈ തീരുമാനം, കെ.സി.സി.എൻ.എയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമായി വിലയിരുത്തപ്പെടുന്നു.

കെ.സി.സി.എൻ.എയ്ക്ക് നേതൃത്വം നൽകുന്നത് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ (ഫ്‌ളോറിഡ), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക്), ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ (ഷിക്കാഗോ), ജോയിന്റ് സെക്രട്ടറി സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ), ട്രഷറർ ജോജോ തറയിൽ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോർക്ക്), ജോയിന്റ് ട്രഷറർ ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റ്‌ലാന്റ) എന്നിവരാണ്.

vachakam
vachakam
vachakam

ഇവർക്കൊപ്പം കൺവെൻഷൻ ചെയർപേഴ്‌സൺ ജോബി ഊരാളിൽ, ആതഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോൾ മൂശാരിപ്പറമ്പിൽ (ടാമ്പാ), എബി തെക്കനാട്ട് (മയാമി) എന്നിവരും നൂറുകണക്കിന് കമ്മിറ്റി അംഗങ്ങളും സന്നദ്ധ പ്രവർത്തകരും മാസങ്ങളായി നടത്തിയ കൂട്ടായ പരിശ്രമമാണ് 16ാമത്കെ.സി.സി.എൻ.എ നാഷണൽ കൺവെൻഷന്റെ വിജയത്തിനുള്ള ശക്തമായ അടിത്തറ

ബൈജു ആലപ്പാട്ട്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam