യു.എസ്. സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ ലോകപ്രസിദ്ധ അമേരിക്കൻ നീന്തൽ താരം മൈക്കൽ ഫെൽപ്പ്സിന്റെ റെക്കോർഡ് തകർത്തു 16 വയസ്സുകാരൻ. 2025 യു.എസ്. സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ ബുധനാഴ്ച ആണ് 16 വയസ്സുകാരനായ ലൂക്ക മിജാറ്റോവിച്ച് ആണ് മൈക്കൽ ഫെൽപ്പ്സിന്റെ റെക്കോർഡ് തകർത്തത്.
ഏഴ് തവണ ഒളിമ്പിക്‌സിൽ പങ്കെടുത്ത് ഏറ്റവും തവണ മെഡലുകൾ നേടിയ ഒളിമ്പിക് താരം ആണ് മൈക്കൽ ഫെൽപ്പ്സ്. മൈക്കൽ ഫെൽപ്പ്സിന്റെ പേര് വന്നാൽ തന്നെ അത് ഒരു അസാധാരണ നേട്ടമാണെന്ന് മനസ്സിലാക്കാം, കാരണം അദ്ദേഹം 28 ഒളിമ്പിക് മെഡലുകൾ (23 ഗോൾഡ്) നേടിയിട്ടുണ്ട്. ഇത് എക്കാലത്തെയും മികച്ച റെക്കോർഡ് ആണ്.
അതേസമയം ലൂക്ക മിജാറ്റോവിച്ച് 200 മീറ്റർ ഫ്രീസ്റ്റൈലിൽ 1:45.92 എന്ന സമയം കാഴ്ചവച്ചുകൊണ്ട് ഫെൽപ്പ്സിന്റെ 15-16 വയസ്സുകാരുടെ ഗ്രൂപ്പ് റെക്കോർഡ് (1:47.29) മറികടക്കുകയും, 17-18 വയസ്സുകാരുടെ ഗ്രൂപ്പ് റെക്കോർഡ് (1:45.99) തകർക്കുകയും ചെയ്തു. ഫെൽപ്പ്സ് 1:45.99 നാണ് ഇത് നീന്തിയത്, പക്ഷേ മിജാറ്റോവിച്ച് അവസാന ലാപ്പിൽ അത് മറികടക്കുകയായിരുന്നു.
2028 ലോസ്ആഞ്ചലസ് ഒളിമ്പിക്‌സിന് ഇനി മൂന്ന് വർഷം കൂടിയുണ്ട്, എന്നാൽ മിജാറ്റോവിച്ചിന് ഈ മത്സരത്തിൽ മികച്ച പ്രകടനം നേടാനാകും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മിജാറ്റോവിച്ച് ഇതിനായുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ കാൽിഫോർണിയ ഇൻറർസ്കൂൾാസ്റ്റിക് ഫെഡറേഷൻ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 500-യാർഡ് ഫ്രീസ്റ്റൈലിലും 200-യാർഡ് ഫ്രീസ്റ്റൈലിലും മിജാറ്റോവിച്ച് ഒന്നാമതെത്തിയിരുന്നു. കാൽിഫോർണിയയിലെ ഏറ്റവും മികച്ച ഹൈസ്കൂൾ നീന്തൽ താരങ്ങളിലൊരാളാണ് മിജാറ്റോവിച്ച്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്