വാഷിംഗ്ടൺ: യുഎസിലെ മിഷിഗണിൽ വാൾമാർട്ട് സ്റ്റോറിൽ കത്തിക്കുത്ത്. ആക്രമണത്തിൽ 11 പേർക്ക് കുത്തേറ്റതായും ഇതിൽ ആറ് പേരുടെ നില ഗുരുതരമാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമിയെന്ന് കരുതുന്നയാളെ കസ്റ്റഡിയിലെടുത്തതായി പോലീസും അറിയിച്ചു.
മിഷിഗൻ ട്രാവേഴ്‌സ് സിറ്റിയിലെ വാൾമാർട്ടിൽ ശനിയാഴ്ചയാണ് സംഭവം. സിനിമയിലെ രംഗങ്ങളെപ്പോലെ ഭയപ്പെടുത്തുന്ന സംഭവമാണ് വാൾമാർട്ടിൽ അരങ്ങേറിയതെന്ന് ദൃക്‌സാക്ഷിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. താനും സഹോദരിയും വാൾമാർട്ടിലെ പാർക്കിങ് ലോട്ടിൽ നിൽക്കുന്നതിനിടെയാണ് സമീപത്ത് പ്രശ്‌നങ്ങളുണ്ടായതെന്ന് യുവതി പറഞ്ഞു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്