എ.ഐ മ്യൂസിക് ജനറേറ്റര്‍ അവതരിപ്പിച്ച് യൂട്യൂബ്; ഇനി കോപ്പിറൈറ്റ് അടിക്കുമെന്ന ഭയം വേണ്ട

APRIL 15, 2025, 5:35 AM

വീഡിയോ സ്രഷ്ടാക്കളെ ലക്ഷ്യമിട്ട് യൂട്യൂബ് മ്യൂസിക് അസിസ്റ്റന്റ് എന്ന പുതിയ എഐ   ഫീച്ചർ അവതരിപ്പിച്ചു. വീഡിയോകൾക്കായി ഇഷ്ടാനുസൃത പശ്ചാത്തല സംഗീതം സൃഷ്ടിക്കാൻ സഹായിക്കുന്ന ഒരു എഐ മ്യൂസിക് ജനറേറ്റർ ഫീച്ചർ ആണ് യൂട്യൂബ് അവതരിപ്പിച്ചത്. 

യൂട്യൂബ് സ്റ്റുഡിയോയിലെ ക്രിയേറ്റേഴ്സ്  മ്യൂസിക് ടാബിൽ ഈ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. പകർപ്പവകാശത്തെക്കുറിച്ച് ആശങ്കപ്പെടാതെ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. യൂട്യൂബിന്റെ കർശനമായ പകർപ്പവകാശ നിയമങ്ങൾ സ്രഷ്ടാക്കൾക്ക് എപ്പോഴും ഒരു വെല്ലുവിളിയായിരുന്നു. 

പകർപ്പവകാശ ലംഘനത്തിന് യൂട്യൂബിന് അവരുടെ വീഡിയോകളും ചിലപ്പോൾ അവരുടെ ചാനലുകളും തടയാൻ കഴിയും. അതിനാൽ, സംഗീതത്തിന്റെ തിരഞ്ഞെടുപ്പിൽ ഒരു പരിമിതിയുണ്ട്. ഇത് പലപ്പോഴും സ്രഷ്ടാക്കൾക്ക് ഇഷ്ടമുള്ള പശ്ചാത്തല സംഗീതം ഉൾപ്പെടുത്തുന്നതിൽ നിന്ന് തടയുന്നു. ഇതിനുള്ള പരിഹാരമായാണ് പുതിയ AI ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

ടെക്സ്റ്റ് പ്രോംപ്റ്റുകൾ വഴിയാണ്  പശ്ചാത്തല സംഗീതം സൃഷ്ടിക്കാൻ കഴിയുക. ഉപയോക്താവ് നൽകുന്ന ടെക്സ്റ്റ് പ്രോംപ്റ്റ് അനുസരിച്ച് ഇൻസ്ട്രുമെന്റൽ ട്രാക്ക് സൃഷ്ടിക്കപ്പെടും. ചില മുൻകൂട്ടി തയ്യാറാക്കിയ പ്രോംപ്റ്റുകളും ഫീച്ചറിൽ ലഭ്യമാണ്. 

പ്രോംപ്റ്റുകൾ നൽകാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇത് കൂടുതൽ സൗകര്യപ്രദമാക്കും. ക്രിയേറ്റർ മ്യൂസിക് ടാബിൽ ഇതിനായി ഒരു പ്രത്യേക ജെമിനി ഐക്കൺ നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള മ്യൂസിക് ടൈപ്പ്  സംബന്ധിച്ച വിശദാംശങ്ങൾ വിവരണ ബോക്സിൽ നൽകുക.

വീഡിയോയുടെ വിഷയം, ദൈർഘ്യം, സ്വഭാവം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തുക. തുടർന്ന് ജനറേറ്റ് ബട്ടൺ ക്ലിക്ക് ചെയ്താൽ നാല് ഓഡിയോ സാമ്പിളുകൾ ജനറേറ്റ് ചെയ്യപ്പെടും. ഇവയിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam