യൂട്യൂബിലെ ട്രെന്‍ഡിങ്, ട്രെന്‍ഡിങ് നൗ പേജുകള്‍ ഒഴിവാക്കി കമ്പനി. ഇവയ്ക്ക് പകരം ചാര്‍ട്‌സ് എന്ന പേരില്‍ പുതിയ ഫീച്ചർ നിലവിൽ വന്നു.
കാറ്റഗറി അടിസ്ഥാനമാക്കിയുള്ള വീഡിയോകളുടെ പട്ടികയായിരിക്കും ചാര്‍ട്ട്. കഴിഞ്ഞ ഒരു ദശാബ്ദ കാലമായി യൂട്യൂബിലെ കാഴ്ചക്കാരുടെ സ്വഭാവത്തില്‍ മാറ്റം വരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നീക്കം. പത്ത് വര്‍ഷങ്ങള്‍ കൊണ്ട് ട്രെന്‍ഡിങ് എന്നതിന്റെ അര്‍ത്ഥത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്ന് യൂട്യൂബ് പറയുന്നു.
ടോപ്പ് മ്യൂസിക് വീഡിയോകള്‍, ടോപ്പ് പോഡ്കാസ്റ്റ് വീഡിയോകള്‍, മൂവീ ട്രെയിലറുകള്‍ അങ്ങനെ വിവിധ വിഭാഗങ്ങളായാണ് ചാര്‍ട്ടില്‍ വീഡിയോകള്‍ ക്രമീകരിക്കുക. നിലവിലെ ട്രെന്‍ഡിങ് നൗ ലിസ്റ്റില്‍ എല്ലാ ഉള്ളടക്കങ്ങളും ഒന്നിച്ചാണ് കാണുക.
ഇതിന് പുറമെ മ്യൂസിക്, ഗെയിമിങ്, മൂവീസ് എക്‌സ്‌പ്ലോര്‍ വിഭാഗങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം, വ്യക്തിഗതമായ വീഡിയോ നിര്‍ദേശങ്ങള്‍ നല്‍കുന്നത് യൂട്യൂബ് തുടരും.
യൂട്യൂബ് എക്‌സ്‌പ്ലോര്‍ പേജില്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട ക്രിയേറ്റര്‍മാരുടെ ചാനലുകളും അവരുടെ സബ്‌സ്‌ക്രൈബര്‍ ഫീഡും കാണാനാവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്