യൂട്യൂബിൽ ദൃശ്യ മികവ് ഇനി വേറെ ലെവൽ! 'സൂപ്പർ റെസല്യൂഷൻ' എത്തി  

NOVEMBER 3, 2025, 8:45 PM

യൂട്യൂബ് അടുത്തിടെ നിരവധി എഐ യിൽ പ്രവർത്തിക്കുന്ന സവിശേഷതകൾ അവതരിപ്പിച്ചു. ഇപ്പോൾ കമ്പനി വീഡിയോ ഗുണനിലവാരം മെച്ചപ്പെടുത്താൻ എഐ ഉപയോഗിക്കാനും പോകുന്നു. വരും ആഴ്ചകളിൽ മൊബൈൽ ഉപയോക്താക്കൾക്കായി കമ്പനി ഒരു പുതിയ 'സൂപ്പർ റെസല്യൂഷൻ' സവിശേഷത പുറത്തിറക്കുമെന്ന് റിപ്പോർട്ട്. 

ഈ സവിശേഷത ഉപയോഗിച്ച്, യൂട്യൂബ്  വീഡിയോ ഗുണനിലവാരം യാന്ത്രികമായി മെച്ചപ്പെടുത്തും. 1080p-യിൽ താഴെയുള്ള റെസല്യൂഷനിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്താൽ,യൂട്യൂബിന്റെ എഐമോഡൽ അത് തിരിച്ചറിയുകയും അതിന്റെ ഗുണനിലവാരം എച്ച് ഡി  അല്ലെങ്കിൽ 4K-യിലേക്ക് ഉയർത്തുകയും ചെയ്യും.

തുടക്കത്തിൽ ഈ ഫീച്ചർ എസ്‍ഡി (സ്റ്റാൻഡേർഡ് ഡെഫനിഷൻ) വീഡിയോകളെ എച്ച്‍ഡി (ഹൈ ഡെഫനിഷൻ) ലേക്ക് പരിവർത്തനം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് യൂട്യൂബ് പറയുന്നു. പിന്നീട്, ഇത് 4K റെസല്യൂഷനിലേക്ക് വികസിപ്പിക്കാനുള്ള പദ്ധതികളും ഉണ്ട്.

vachakam
vachakam
vachakam

ഈ പ്രക്രിയ പൂർണ്ണമായും ഓട്ടോമാറ്റിക്കായിരിക്കുമെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കണ്ടന്‍റ് ക്രിയേറ്റേഴ്സിന് അവരുടെ വീഡിയോകൾക്കായി ഈ സവിശേഷത ഓഫാക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.

ഈ ഫീച്ചറിന്‍റെ പ്രധാന പ്രത്യേകത, കാഴ്ചക്കാർക്ക് അവരുടെ ഇഷ്ടപ്പെട്ട വീഡിയോ നിലവാരം തിരഞ്ഞെടുക്കാൻ സാധിക്കും എന്നതാണ്. സൂപ്പർ റെസല്യൂഷൻ എന്ന് ലേബൽ ചെയ്‌തിരിക്കുന്ന അപ്‌സ്‌കെയിൽ ചെയ്‌ത വീഡിയോകൾ അവർക്ക് കാണാനോ യഥാർത്ഥ നിലവാരത്തിൽ വീഡിയോകൾ ആസ്വദിക്കാനോ കഴിയും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam