2025 ന്റെ ആദ്യ പാദത്തിൽ വെയറബിൾസ് വിപണിയിൽ ഷഒമി ആധിപത്യം സ്ഥാപിക്കാൻ ഒരുങ്ങുന്നു. കയറ്റുമതിയിൽ മാത്രം 44 ശതമാനം വളർച്ച കൈവരിച്ച ചൈനീസ് ടെക് കമ്പനി ആപ്പിളിനെ മറികടന്നതായി കനാലിസിന്റെ റിപ്പോർട്ട് പറയുന്നു.
ചൈനീസ് കമ്പനിയായ ഹുവാവേ മൂന്നാം സ്ഥാനത്താണ്. സാംസങ് നാലാം സ്ഥാനത്തും ഗാർമിൻ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു. വിലക്കുറവും ബാറ്ററി ലൈഫും ഹെല്‍ത്ത് ട്രാക്കറുമാണ് വെയറബിള്‍ മാര്‍ക്കറ്റില്‍, പ്രത്യേകിച്ച് സ്മാര്‍ട് വാച്ച് വിപണിയില്‍ ഷഒമിയെ കൂടുതല്‍ ജനപ്രിയമാക്കിയത്.
ഷഒമിയുടെ വാര്‍ഷിക വളര്‍ച്ച 44 ശതമാനം ഉയര്‍ന്നപ്പോള്‍ ആപ്പിളിന്‍റേത് അഞ്ചുശതമാനം മാത്രം. വിപണി വിഹിതത്തില്‍ ഷഒമി 19 ശതമാനവും ആപ്പിള്‍ 16 ശതമാനവും വളര്‍ച്ചയുണ്ടാക്കി.
ആഗോളതലത്തില്‍ വെയറബിള്‍ ബാന്‍ഡുകളുടെ കയറ്റുമതി 2025 ന്റെ ആദ്യപാദത്തില്‍ 46.6 മില്യണ്‍ (4.6 കോടി) ആയി കുതിച്ചുയര്‍ന്നു. വെയറബിള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വളര്‍ച്ച (ഇയര്‍-ടു-ഇയര്‍) നേടിയതെന്നും കാന്‍ലി റിപ്പോര്‍ട്ട് പറയുന്നു.
ബേസ് മോഡല്‍ വെയറബിള്‍സാണ് ആദ്യപാദത്തില്‍ ഏറ്റവുമധികം വിറ്റുപോയത്. ദ് ഷഒമി സ്മാര്‍ട് ബാന്‍ഡ് 9, റെഡ്മി ബാന്‍ഡ് 5 എന്നീ മോഡലുകളാണ് ഷഒമി ആദ്യപാദത്തില്‍ പുറത്തിറക്കിയത്. വില്‍പ്പന കുതിച്ചുകയറി. റെഡ്മി ബാന്‍ഡ് 5 കമ്പനിയുടെ ബെസ്റ്റ് സെല്ലറായും മാറി.
പത്താം ആനിവേഴ്‌സറി സ്മാര്‍ട് വാച്ച് പുറത്തിറക്കാനിരിക്കുന്ന ആപ്പിള്‍ രണ്ടാം പാദത്തില്‍ കൂടുതല്‍ വളര്‍ച്ച നേടുമെന്നും കാന്‍ലിസ് പ്രവചിക്കുന്നു. ഫിറ്റ്‌നസ്, GT വെയറബിള്‍ വിപണി കീഴടക്കിയതോടെ വാവെയുടെ 7.1 മില്യണ്‍ യൂണിറ്റുകള്‍ വിറ്റഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്