ഓൺലൈനിലുള്ളവരെ ഇനി ഒറ്റ ടാപ്പിൽ അറിയാം; ഫീച്ചറുമായി  വാട്‌സ്ആപ്പ്

MAY 25, 2026, 4:29 AM

ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. പഴയകാല ജനപ്രിയ ആപ്പുകളായ യാഹൂ മെസഞ്ചർ, എം.എസ്.എൻ മെസഞ്ചർ എന്നിവയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ, കോൺടാക്റ്റ് ലിസ്റ്റിൽ നിലവിൽ ഓൺലൈനിലുള്ളവരെയും തൊട്ടുമുമ്പ് ഓൺലൈനിൽ ഉണ്ടായിരുന്നവരെയും എളുപ്പത്തിൽ കണ്ടെത്താനുള്ള ഫീച്ചറാണ് വാട്‌സ്ആപ്പ് പുതുതായി വികസിപ്പിക്കുന്നത്.

നിലവിൽ ഒരാളുടെ ഓൺലൈൻ സ്റ്റാറ്റസ് അറിയാൻ ചാറ്റ് ബോക്സുകൾ ഓരോന്നായി തുറന്ന് പരിശോധിക്കേണ്ടതുണ്ട്. എന്നാൽ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ സ്‌ക്രീനിന്റെ താഴെയുള്ള ഒറ്റ ടാപ്പിലൂടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഓൺലൈൻ വിവരങ്ങൾ അറിയാൻ സാധിക്കും.

വാബീറ്റാഇൻഫോ (WaBetaInfo) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഐഫോൺ ബീറ്റാ പതിപ്പിലാണ് വാട്‌സ്ആപ്പ് ഈ ഫീച്ചർ പരീക്ഷിച്ചുവരുന്നത്. ഉപയോക്താവിന്റെ പ്രൊഫൈൽ സെക്ഷനോട് ചേർത്താകും പുതിയ 'കോൺടാക്റ്റ് ഹബ്ബ്' ഒരുക്കുക. ഇവിടെ അടുത്തിടെ ഓൺലൈനിൽ വന്നവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉൾപ്പെടെ വലിയ മാറ്റങ്ങളോടെയാണ് വാട്‌സ്ആപ്പ് തങ്ങളുടെ ഫീച്ചറുകൾ പരിഷ്‌കരിക്കുന്നത്. 

vachakam
vachakam
vachakam

ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ പ്രീപെയ്ഡ് മൊബൈൽ നമ്പറുകൾ റീച്ചാർജ് ചെയ്യാനുള്ള സൗകര്യം വാട്‌സ്ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു കഴിഞ്ഞു. പേയു (PayU) ഫിൻടെക് കമ്പനിയുമായി സഹകരിച്ചാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. റിലയൻസ് ജിയോ (Jio), ഭാരതി എയർടെൽ (Airtel), വോഡഫോൺ ഐഡിയ (Vi) എന്നീ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

ഹോം സ്‌ക്രീനിൽ പുതുതായി നൽകിയിട്ടുള്ള രൂപ (₹) ഐക്കണിൽ ക്ലിക്ക് ചെയ്ത് ഉപയോക്താക്കൾക്ക് പ്ലാനുകൾ പരിശോധിക്കാനും യു.പി.ഐ (UPI) വഴിയോ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴിയോ റീച്ചാർജ് പൂർത്തിയാക്കാനും സാധിക്കും. ഘട്ടങ്ങളായാണ് ഈ ഫീച്ചർ ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam