ലോകത്തിലെ ഏറ്റവും വലിയ ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്. ലോകമെമ്പാടുമുള്ള 3.5 ബില്യണിലധികം ഉപയോക്താക്കൾ അവരുടെ ഫോണുകളിൽ ഈ ആപ്പ് ഉപയോഗിക്കുന്നു. മികച്ച ഉപയോക്തൃ-സൗഹൃദ ഇന്റർഫേസും ശക്തമായ സുരക്ഷാ സവിശേഷതകളുമാണ് വാട്ട്‌സ്ആപ്പിന്റെ വലിയ ജനപ്രീതിക്ക് കാരണം.
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്ട്‌സ്ആപ്പ് പതിവായി പുതിയ സവിശേഷതകളും അപ്‌ഡേറ്റുകളും അവതരിപ്പിക്കുന്നു. ഇപ്പോൾ കമ്പനി ഒരു പുതിയ സവിശേഷത പുറത്തിറക്കാൻ ഒരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന ഈ സവിശേഷത ഉപയോക്താക്കളെ അവരുടെ ചാറ്റ് ഇൻബോക്സുകളിലും ഗ്രൂപ്പുകളിലും വരുന്ന സന്ദേശങ്ങൾ സംഗ്രഹിക്കാൻ പ്രാപ്തമാക്കും.
വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ വാബീറ്റഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോം നിലവിൽ ഒരു മെസേജ് സമ്മറി ഫീച്ചറിന്‍റെ സവിശേഷതയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായാണ് WAbetainfo റിപ്പോർട്ട് ചെയ്യുന്നത്.
ഉപയോക്താക്കൾക്ക് മിസ്‌ഡ് ചാറ്റുകളുടെ സമ്മറി നൽകുന്നതിനുള്ള ഒരു ഫീച്ചർ ആണിതെന്നും പ്ലേ സ്റ്റോറിൽ ലഭ്യമായ ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ ഫോർ ആൻഡ്രോയ്‌ഡ് 2.25.15.12 അപ്‌ഡേറ്റ് വഴി ആൻഡ്രോയ്‌ഡിലെ ബീറ്റ ഉപയോക്താക്കൾക്ക് ഈ പുതിയ ഫീച്ചർ ലഭ്യമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ചാനലുകളിലും ഉള്ള സന്ദേശങ്ങളുടെ സംഗ്രഹങ്ങൾ ഈ ഫീച്ചർ നൽകും.
ഈ പുതിയ ഫീച്ചർ മികച്ച സൗകര്യം വാഗ്ദാനം ചെയ്യുന്നു. പുതിയ ഫീച്ചർ മെറ്റ എഐയിൽ പ്രവർത്തിക്കും. ഈ ഫീച്ചർ ഉപയോക്താക്കൾക്ക് മെസേജുകളുടെ സംക്ഷിപ്‍ത സമ്മറി ലഭ്യമാക്കും. അങ്ങനെ ഒരു മെസേജിന്‍റെ എല്ലാ വിശദാംശങ്ങളും വായിക്കാതെ തന്നെ അവയുടെ സാരാംശം വേഗത്തിൽ മനസിലാക്കാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ സഹായിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്