ഉപയോക്താക്കളുടെ സ്വകാര്യത മെച്ചപ്പെടുത്തുന്നതിനായി വാട്ട്‌സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ അവതരിപ്പിക്കാറുണ്ട്. വാട്ട്‌സ്ആപ്പ് അത്തരമൊരു പുതിയ അപ്‌ഡേറ്റ് അവതരിപ്പിക്കാൻ പോകുകയാണ്. വാട്ട്‌സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ പ്രത്യേക സവിശേഷത പരീക്ഷിക്കുന്നത്.
മീഡിയ സേവിംഗുമായി ബന്ധപ്പെട്ടതാണ് ഈ പുതിയ സവിശേഷത. ഇനി മുതൽ, നിങ്ങൾ അയയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും സ്വീകർത്താവിന്റെ ഫോണിൽ ഓട്ടോമാറ്റിക്കായി സേവ് ചെയ്യാതെ ഈ ഫീച്ചർ തടയും.
അതായത് ഈ പുതിയ സവിശേഷതയുടെ സഹായത്തോടെ, ഉപയോക്താക്കൾക്ക് അവർ അയയ്ക്കുന്ന മീഡിയ മറ്റേയാളുടെ ഫോണിൽ സേവ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കും.
ഇതുവരെ വാട്‌സ്ആപ്പ് അയച്ച ഫയലുകൾ സ്വീകർത്താവിന്‍റെ ഡിവൈസിൽ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ അപ്‌ഡേറ്റിന് ശേഷം, ഓട്ടോ-സേവ് ഓപ്ഷൻ ഓണാക്കണോ ഓഫാക്കണോ എന്ന് അയയ്ക്കുന്ന ഉപയോക്താവിന് സ്വയം തീരുമാനിക്കാൻ കഴിയും.
വാട്‌സ്ആപ്പില്‍ വരുന്ന ഈ പുതിയ ഫീച്ചർ ഡിസപ്പിയറിംഗ് മെസേജിനോട് ഏറെക്കുറെ സമാനമാണ്. ഈ ഫീച്ചർ താൻ അയച്ച ഫോട്ടോ, വീഡിയോ അല്ലെങ്കിൽ സന്ദേശം സ്വീകർത്താവിന് സേവ് ചെയ്യാൻ കഴിയുമോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കാൻ അയച്ച ഉപയോക്താവിന് കഴിയും. ഇത് മീഡിയ ഫയലുകൾ സേവ് ചെയ്യുന്നത് തടയും. ഒപ്പം മുഴുവൻ ചാറ്റും എക്സ്പോർട്ട് ചെയ്യുന്നതും ഫോർവേഡ് ചെയ്യുന്നതും തടയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്