ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തികൊണ്ട് പുതിയ ഫീച്ചറുകളുടെ ഒരു പരമ്പര തന്നെ തീർത്തിരിക്കുകയാണ് ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. ചാറ്റുകൾ അപ്രത്യക്ഷമാകുന്നത് മുതൽ ചാറ്റ് ലോക്കുകൾ ഉൾപ്പെടെ ആപ്പ് അതിന്‍റെ ലളിതവും ഉപയോക്തൃ-സൗഹൃദവുമായ ഇന്‍റർഫേസ് നഷ്‍ടപ്പെടുത്താതെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ, വാട്‍സ്ആപ്പിന് ഒരു പ്രധാന സ്വകാര്യതാ അപ്‌ഡേറ്റ് ലഭിക്കാൻ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
വാട്ട്സാപ്പ് ഇപ്പോൾ അതിന്റെ 'ഡിസപ്പിയറിംഗ് ചാറ്റുകൾ' സവിശേഷത 24 മണിക്കൂറിൽ താഴെ സമയത്തേക്ക്, അതായത് ഒരു മണിക്കൂർ നേരത്തേക്കായി പ്രവർത്തിക്കുന്നത് പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പിൽ പുതിയ ഓപ്ഷൻ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് വാട്ട്‌സ്ആപ്പ് അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. വാട്ട്‌സ്ആപ്പിൽ ചാറ്റുകൾ അപ്രത്യക്ഷമാകുന്നതിനുള്ള നിലവിലുള്ള സമയപരിധി 24 മണിക്കൂർ, 7 ദിവസം (ഒരു ആഴ്ച) അല്ലെങ്കിൽ 90 ദിവസം എന്നിങ്ങനെയാണ്.
ഈ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിനായി ടൈമർ സജ്ജീകരിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ ചാറ്റുകൾ എന്നെന്നേക്കുമായി ഇല്ലാതാകും.
എന്നാൽ ചില സന്ദർഭങ്ങളിൽ ആവശ്യമെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ 12 മണിക്കൂറിനുള്ളിൽ പോലും അപ്രത്യക്ഷമാകാൻ അനുവദിച്ചുകൊണ്ട് മെസേജിംഗ് ആപ്പ് ടൂളിനെ കൂടുതൽ ഫലപ്രദമാക്കാൻ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്