കുട്ടികള്‍ക്ക് സുരക്ഷിതവും അനുയോജ്യവുമായ ഉള്ളടക്കം നല്‍കാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പുതിയ നിര്‍മിതബുദ്ധി (എഐ) ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി എക്സ് എഐ.
കമ്പനി സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് എക്‌സിലൂടെയാണ് ‘ബേബി ഗ്രോക്ക്’ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചത്. കുട്ടികള്‍ക്കായുള്ള എഐ ടൂളുകളിലേക്കുള്ള എക്സ് എഐയുടെ ആദ്യത്തെ ചുവടുവെപ്പാണിത്.
എന്താണ് ബേബി ഗ്രോക്ക്?
അഡൾട്ട് ഉള്ളടക്കങ്ങളിലേക്ക് കടന്നുചെല്ലാതെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ സഹായം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള എഐ ചാറ്റ്‌ബോട്ടായ ‘ഗ്രോക്കില്‍’ നിന്ന് ‘ബേബി ഗ്രോക്ക്’ തികച്ചും വ്യത്യസ്തമായിരിക്കുമെന്നും മസ്‌ക് പറയുന്നു.
‘ബേബി ഗ്രോക്ക്’ ന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വര്‍ധിച്ചുവരുന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് അനുയോജ്യമായ ഒരു എഐ ആപ്പ് വികസിപ്പിക്കാനുള്ള നീക്കമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
ഗ്രോക്കിന് നിലവിൽ മൂന്ന് മോഡുകൾ ഉണ്ട്. ഗ്രോക്കിന്‍റെ പുതിയ പതിപ്പ് ശൃംഗാര സംഭാഷണങ്ങളിലേക്ക് കടക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് കുട്ടകൾക്കുള്ള പതിപ്പ് ആരംഭിക്കുന്നത്. എഐ കംപാനിയന്‍ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളിലേക്ക് മാറുന്നതായും ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തവർക്കിടയിൽ അപകടകരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രോക്ക് ചാറ്റിന് കഴിയുമെന്ന് സോഷ്യൽ മീഡിയയിലൂടെ നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. അവതാർ വ്യക്തമായ ഭാഷ ഉപയോഗിക്കുന്നില്ലെങ്കിലും, സംഭാഷണങ്ങൾക്ക് മറുപടിയായി അത് പ്രതികരിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടികൾക്കുള്ള പതിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്