ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കളർ ആക്കണോ? ചാറ്റ്‌ജിപിടി ചെയ്‌ത്‌ തരും !

MAY 19, 2025, 10:08 PM

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ നിറത്തിൽ കാണാൻ നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? ചാറ്റ് ജിപിടി പോലുള്ള നൂതന എഐ  ഉപകരണങ്ങൾ ഉപയോഗിച്ച്, നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ പഴയ ഫോട്ടോകൾക്ക് നിറം നൽകാം. 

ചാറ്റ്‌ജിപിടിയിൽ പഴയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്താൽ, അതിന്‍റെ ഇമേജ് ജനറേഷൻ സവിശേഷതകൾ ഉപയോഗിച്ച് യഥാർഥ ചിത്രത്തിന്‍റെ  ക്വാളിറ്റി നഷ്ടപ്പെടാതെ അവയെ കളർ ചിത്രമാക്കി മാറ്റാൻ കഴിയും. എങ്ങനെയെന്ന് നോക്കാം 

  1. ആദ്യം, ചാറ്റ്‌ജിപിടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഓപ്പൺ ചെയ്യുക. 
  2. പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം അപ് ലോഡ് ചെയ്യുക. 
  3. അതുകഴിഞ്ഞ് പ്രോംപ്റ്റ് നൽകുക. ശേഷം ചിത്രം ഡൗൺലോഡോ സേവോ ചെയ്യുക. 
  4. ഇത്രയും മാത്രം മതി നിങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ഫോട്ടോകളെ കളറിലേക്ക് പരിവര്‍ത്തനം ചെയ്ത് കൂടുതല്‍ മനോഹരമാക്കാന്‍. 
  5. ചിത്രങ്ങള്‍ക്ക് പുതുമ ലഭിക്കുകയും ചെയ്യും. ഇങ്ങനെ എഐ വഴി തയ്യാറാക്കുന്ന കളര്‍ ചിത്രങ്ങള്‍ പ്രിന്‍റ് എടുക്കുകയോ മറ്റുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഷെയര്‍ ചെയ്യുകയോ ആവാം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam