ഡൽഹി: രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതായി റിപ്പോർട്ട്. ഒരു പ്രധാന സാങ്കേതിക തകരാർ കാരണം യുപിഐ സേവനങ്ങൾ തടസപ്പെട്ടതോടെ ഓൺലൈൻ ഇടപാടുകൾ താറുമാറായി എന്നാണ് ലഭിക്കുന്ന വിവരം.
ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയവ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പ്രധാന പരാതി. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസ്സം നേരിടുന്നത്.
അതേസമയം ഇതുവരെ 1168 പരാതികൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ യുപിഐ ആപ്പുകൾ ഡൗൺ ആവാനുള്ള കാരണം വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്