യൂട്യൂബിൽ എഐ ജനറേറ്റഡ് സെർച്ച് റിസൾട്ട് ഫീച്ചർ അവതരിപ്പിച്ചു. തങ്ങളുടെ സേവനങ്ങളിലുടനീളം എഐ സവിശേഷതകൾ അവതരിപ്പിക്കാനുള്ള യൂട്യൂബിന്റെ നീക്കത്തിന്റെ ഭാഗമാണ് ഈ പുതിയ ഫീച്ചർ.
യൂട്യൂബ് റിസല്‍ട്ട് പേജിന് മുകളിലായാണ് എഐ ജനറേറ്റഡ് സെര്‍ച്ച് റിസല്‍ട്ട് കാണാൻ സാധിക്കുക. ഇതില്‍ യൂട്യൂബ് വീഡിയോകള്‍ക്കൊപ്പം അവയെകുറിച്ചുള്ള എഐ നിര്‍മിതമായ ചെറുവിവരണവും കാണാം. സെര്‍ച്ച് റിസല്‍ട്ടിലെ തമ്പ് നെയിലില്‍ ടാപ്പ് ചെയ്താല്‍ വീഡിയോ പ്ലേ ചെയ്യാൻ കഴിയും.
ഉപയോക്താവ് എന്താണ് തിരഞ്ഞത് എന്നതിനെ അടിസ്ഥാനമാക്കി എഐ വീഡിയോകളുടെ ഒരു വിവരണം തയ്യാറാക്കും. നിലവിൽ, ഈ ഫീച്ചർ യൂട്യൂബിന്റെ പ്രീമിയം ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഒരു ഓപ്റ്റ്-ഇൻ ഫീച്ചറാണിത്. നിങ്ങൾക്ക് ഇത് ആവശ്യമില്ലെങ്കിൽ ഫീച്ചർ ഓഫാക്കാം.
അതേസമയം, ഈ ഫീച്ചർ വീഡിയോകളിലെ ക്ലിക്കുകൾ കുറയ്ക്കുമെന്ന ആശങ്കയുമുണ്ട്. കാരണം വീഡിയോയുടെ ഉള്ളടക്കം എന്താണ് എന്നതിന്റെ ചുരുക്കമാണ് എഐ വിവരണത്തിലുണ്ടാവുക. അത് വായിച്ചാല്‍ ഉപഭോക്താക്കള്‍ വീഡിയോയില്‍ ക്ലിക്ക് ചെയ്ത് നോക്കുന്നത് കുറവായിരിക്കുമെന്ന് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ആശങ്കപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്