ടിക് ടോക്ക്, അലിഎക്‌സ്പ്രസ് വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമാവാന്‍ തുടങ്ങി; ചൈനീസ് ആപ്പുകള്‍ക്കുള്ള നിയന്ത്രണം നീക്കുമോ?

AUGUST 22, 2025, 11:57 AM

ന്യൂഡെല്‍ഹി: മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാനൊരുങ്ങി ചൈനീസ് ആപ്പുകളായ ടിക് ടോക്കും അലി എക്‌സ്പ്രസും. അഞ്ച് വര്‍ഷം മുമ്പ് രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകളുടെ വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. ഷോര്‍ട്ട് വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ചില ഉപഭോക്താക്കള്‍ക്ക് ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബയുടെ അലിഎക്‌സ്പ്രസ് വെബ്‌സൈറ്റും സജീവമായിട്ടുണ്ട്. അതേസമയം ആപ്പുകള്‍ ഇന്ത്യയില്‍ ഇപ്പോഴും നിരോധനത്തിലാണ്. 

ആപ്പുകള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് ടിക് ടോക്കോ ആലിബാബയോ ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. കേന്ദ്ര സര്‍ക്കാരും ഇത് സംബന്ധിച്ച് സൂചനകളൊന്നും നല്‍കിയിട്ടില്ല.

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ 2020 ജൂണിലാണ് ഇന്ത്യയില്‍ ടിക് ടോക്, ഷെയറിറ്റ്, മി വീഡിയോ കോള്‍, ക്ലബ് ഫാക്ടറി, കാം സ്‌കാനര്‍ തുടങ്ങി 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. ഗാല്‍വാനില്‍ ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടാവുകയും സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് ആപ്പുകള്‍ നിരോധിക്കപ്പെട്ടത്. 

vachakam
vachakam
vachakam

അതിര്‍ത്തി സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ഇന്ത്യയും ചൈനയും 24 റൗണ്ട് ചര്‍ച്ചകള്‍ നടത്തുകയും സംഘര്‍ഷ മേഖലകളില്‍ നിന്ന് പിന്‍മാറുകയും ചെയ്തത് ബന്ധം മെച്ചപ്പെടുത്തിയിട്ടുണ്ട്. പരസ്പരം വിമാന സര്‍വീസുകളും ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. ട്രംപ് താരിഫുകളും ഇരു രാജ്യങ്ങളെയും കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദി ഈ മാസം ഷാംഗ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലേക്ക് പോകാനിരിക്കുകയാണ്. മാറിയ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രവര്‍ത്തന വിലക്ക് നീങ്ങുമെന്നാണ് ചൈനീസ് കമ്പനികള്‍ കരുതുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam