എഐ പവർഡ് പരസ്യ ഫീച്ചറുകൾ അവതരിപ്പിച്ചു റെഡ്ഡിറ്റ്. ഉപയോക്തൃ ഇടപെടൽ വർദ്ധിപ്പിക്കുന്നതിനാണ് ഈ സവിശേഷതകൾ ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു.
‘റെഡിറ്റ് ഇൻസൈറ്റ്സ് പവേർഡ് ബൈ കമ്മ്യൂണിറ്റി ഇന്റലിജൻസ്’ എന്ന എഐ അധിഷ്ഠിത ടൂൾ പ്ലാറ്റ്ഫോമിലെ യൂസേഴ്സ് ഇൻസൈറ്റ് നൽകാൻ സഹായിക്കും.
ഇതിലൂടെ ട്രെൻഡുകൾ തിരിച്ചറിഞ്ഞ് മാർക്കറ്റിങ് ക്യാമ്പയിൻ ഉണ്ടാക്കാൻ ഉപകാരപ്രദമാണ്. പരസ്യ വിപണിയിൽ വിപണനക്കാരെ ആകർഷിക്കുവാൻ കമ്പനികൾ മത്സരത്തിലാണ്. റെഡിറ്റ്, സ്നാപ്പ്, പിൻട്രസ്റ്റ് എന്നി കമ്പനികൾ പരസ്യത്തിനായി ഇപ്പോൾ എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ട്.
കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെൻ വോങ് ആണ് കമ്പനിയുടെ പുതിയ ഫീച്ചർ അറിയിച്ചത്.കമ്മ്യൂണിറ്റി നിയമങ്ങൾ പാലിക്കുവാനും കൺടൻന്റ് നന്നായി മനസിലാക്കുവാനും ഉപയോക്താക്കളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ ടൂളുകളും റെഡിറ്റ് മാർച്ചിൽ പുറത്തിറക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
