ന്യൂയോർക്ക്: പ്രമുഖ സോഷ്യൽ മീഡിയ ആപ്പായ സ്നാപ്ചാറ്റിന്റെ മാതൃകമ്പനിയായ സ്നാപ് ഇൻക് (Snap Inc.) തങ്ങളുടെ ആഗോള തൊഴിൽ സേനയുടെ 16 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു.
മനുഷ്യർ ചെയ്തിരുന്ന പല ജോലികളും ഇനി മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ ഉപയോഗിച്ച് ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ഈ നീക്കം ഏകദേശം 1,000 ജീവനക്കാരെ നേരിട്ട് ബാധിക്കും. കൂടാതെ കമ്പനിയിൽ നിലവിലുള്ള മുന്നൂറോളം ഒഴിവുകൾ നികത്തേണ്ടതില്ലെന്നും തീരുമാനിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ദ്രുതഗതിയിലുള്ള പുരോഗതി ടീമുകളുടെ ആവർത്തന സ്വഭാവമുള്ള ജോലികൾ കുറയ്ക്കാനും കമ്പനിയുടെ ലാഭക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് സ്നാപ് സി.ഇ.ഒ ഇവാൻ സ്പീഗൽ വ്യക്തമാക്കി.
നിലവിൽ തന്നെ കമ്പനിയുടെ പുതിയ കോഡുകളുടെ മൂന്നിൽ രണ്ട് ഭാഗവും നിർമ്മിക്കുന്നത് എഐ ആണെന്നും പ്രതിമാസം ദശലക്ഷക്കണക്കിന് ചോദ്യങ്ങൾക്ക് എഐ മറുപടി നൽകുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചെലവ് കുറയ്ക്കാനായി എഐ ഉപയോഗിക്കണമെന്ന് നിക്ഷേപകരിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു. പിരിച്ചുവിടൽ വാർത്ത പുറത്തുവന്നതോടെ ഓഹരി വിപണിയിൽ സ്നാപ്പിന്റെ ഓഹരി മൂല്യം 7 ശതമാനം വർദ്ധിച്ചു.
ആമസോൺ, മൈക്രോസോഫ്റ്റ്, ഊബർ തുടങ്ങിയ വൻകിട കമ്പനികൾക്ക് പിന്നാലെയാണ് ഇപ്പോൾ സ്നാപ്പും എഐ സാങ്കേതികവിദ്യക്കായി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
