ക്ലോഡ് എ.ഐയിൽ ഇനി ഒപസും സോണറ്റും; വോയ്‌സ് മോഡിൽ ആപ്പുകളുടെ സംയോജനവും

JULY 24, 2026, 11:08 AM

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഗൂഗിളിനും ഓപ്പൺ എ.ഐക്കുമായി കടുത്ത മത്സരം ഉയർത്തി ആന്ത്രോപിക്. തങ്ങളുടെ ചാറ്റ്ബോട്ടായ 'ക്ലോഡിന്റെ' വോയ്‌സ് മോഡ് ഫീച്ചറിലേക്ക് കൂടുതൽ കരുത്തുറ്റ മോഡലുകളായ ഒപസ്, സോണറ്റ്  എന്നിവ ഉൾപ്പെടുത്തി കമ്പനി പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി.

നേരത്തെ വേഗതയ്ക്ക് മാത്രം മുൻഗണന നൽകുന്ന ഹൈക്കു മോഡലിൽ മാത്രം ലഭ്യമായിരുന്ന സേവനമാണ് കൂടുതൽ ആഴത്തിലുള്ള സംഭാഷണങ്ങൾക്കായി കമ്പനി വിപുലീകരിച്ചിരിക്കുന്നത്.  വോയ്‌സ് മോഡിൽ ഇതോടൊപ്പം ആപ്പുകളുടെ സംയോജനവും ആന്ത്രോപിക് ലഭ്യമാക്കിയിട്ടുണ്ട്.

വോയ്‌സ് കോളിൽ ആയിരിക്കുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് ജിമെയിൽ, ഗൂഗിൾ കലണ്ടർ, ഗൂഗിൾ ഡോക്സ്, സ്ലാക്ക്  എന്നിവയുമായി ബന്ധപ്പെടാനും ആവശ്യമായ വിവരങ്ങൾ തിരയാനും സാധിക്കും. വോയ്‌സ് സന്ദേശത്തിൽ നിന്ന് ടെക്സ്റ്റിലേക്ക് മാറുമ്പോഴും ഒരേ ചാറ്റ് കോൺടെക്സ്റ്റ് നിലനിൽക്കും.

vachakam
vachakam
vachakam

സൗജന്യ ഉപയോക്താക്കൾക്ക് ഒരു ആപ്പ് സേവനവും പെയിഡ് പ്ലാനിലുള്ളവർക്ക് കൂടുതൽ ആപ്പുകളും ഉപയോഗിക്കാം.  ആൻഡ്രോയിഡ്, ഐ.ഒ.എസ്, വെബ്, ഡെസ്ക്ടോപ്പ് ആപ്പുകളിൽ പുതിയ ഫീച്ചർ ബീറ്റാ വേർഷനായി ലഭ്യമാണ്. ഉപയോക്താക്കൾ അവസാനമായി ഉപയോഗിച്ച ടെക്സ്റ്റ് ചാറ്റ് മോഡലിന്റെ അടിസ്ഥാനത്തിലാകും വോയ്‌സ് മോഡ് ആരംഭിക്കുക.

ഒപസ്, സോണറ്റ്, ഹൈക്കു എന്നീ മോഡലുകൾ സംഭാഷണങ്ങൾക്കിടയിൽ മാറ്റി ഉപയോഗിക്കാൻ സാധിക്കുമെങ്കിലും 'ക്ലോഡ് ഫേബിൾ' വോയ്‌സ് മോഡിൽ ലഭ്യമാകില്ല. കൂടാതെ, ഇംഗ്ലീഷിന് പുറമെ ഹിന്ദി, ഫ്രഞ്ച്, ജർമ്മൻ, ജാപ്പനീസ്, കൊറിയൻ ഉൾപ്പെടെയുള്ള വിദേശ-ഇന്ത്യൻ ഭാഷകളും വോയ്‌സ് മോഡ് പിന്തുണയ്ക്കും. 

സുരക്ഷ കണക്കിലെടുത്ത് വ്യാജ ശബ്ദങ്ങൾ നിർമ്മിക്കുന്നത് തടയാൻ മുൻകൂട്ടി നിശ്ചയിച്ച പ്രീസെറ്റ് ശബ്ദങ്ങൾ മാത്രമാണ് ആന്ത്രോപിക് നൽകിയിരിക്കുന്നത്. ശബ്ദ സംഭാഷണങ്ങൾ തത്സമയം ടെക്സ്റ്റ് രൂപത്തിലേക്ക് മാറി ചാറ്റ് ഹിസ്റ്ററിയിൽ സൂക്ഷിക്കപ്പെടുകയും ചെയ്യും. ഓപ്പൺ എ.ഐ തങ്ങളുടെ 'ജിപിടി ലൈവ്' വോയ്‌സ് അപ്‌ഡേറ്റ് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആന്ത്രോപിക്കിന്റെ ഈ ശക്തമായ നീക്കം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam