മറവി രോഗമായ അള്‍ഷൈമേഴ്‌സ് വരാനുള്ള സാധ്യത നേരത്തെ തിറിച്ചറിയാനുള്ള ഫീച്ചര്‍ കൊണ്ടുവരാന്‍ സംസങ്. സാംസങ് ഗ്യാലക്‌സി ഫോണുകളിലും വാച്ചുകളിലുമാണ് പുതിയ ടെക്നോളജി കൊണ്ടുവരാൻ കമ്പനി തയാറെടുക്കുന്നതായി റിപ്പോർട്ടുള്ളത്.
റിസേര്‍ച്ചര്‍മാര്‍ ഇതിനായി ഒരു ഡിജിറ്റല്‍ ബയോമാര്‍ക്കര്‍ ടെക്‌നോളജി വികസിപ്പിച്ചു എന്ന് കമ്പനി പ്രസിദ്ധീകരിച്ച ബ്ലോഗിൽ പറയുന്നു. ഒരാളുടെ ധാരണാശക്തിവിശേഷത്തിന് (cognitive) വരുന്ന മാറ്റങ്ങള്‍ തിരിച്ചറിയാനുള്ള ശേഷിയാണ് വികസിപ്പിച്ചിരിക്കുന്നത്.
ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണുകളും വാച്ചുകളും ഉപയോഗിക്കുന്നവരുടെ മള്‍ട്ടിമോഡല്‍ ഡേറ്റ വിശകലനം ചെയ്തായിരിക്കും അവരുടെ തലച്ചോറില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കണ്ടെത്തുന്നത്.
'ആപ്പുകള്‍ ഉപയോഗിക്കുന്ന രീതി, ടൈപ്പിങ് സ്പീഡ്, മെസേജിങ് പാറ്റേണുകള്‍, കോള്‍ ഫ്രീക്വന്‍സി, ഉറക്കം, സ്വരം' എന്നിവ ആയിരിക്കും കമ്പനിയുടെ പുതിയ ടെക്‌നോളജി ഉപയോഗിച്ച് വിശകലനം ചെയ്യുക.
സാംസങ് ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും വെയറബിള്‍സില്‍ നിന്നും ശേഖരിക്കുന്ന ഡേറ്റ വിശകലനം ചെയ്ത് അള്‍ഷൈമേഴ്‌സിന്റെ വരവ് നേരത്തെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് സാംസങ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്