ഇൻസ്റ്റാഗ്രാം റീൽസ് ഇനി വലിയ സ്‌ക്രീനിലും ആസ്വദിക്കാം. സ്മാർട്ട് ടിവികൾക്കായി പ്രത്യേകമായി ‘ഇൻസ്റ്റാഗ്രാം ടിവി ആപ്പ്’ മെറ്റ പുറത്തിറക്കി.
ആദ്യഘട്ടത്തിൽ ആമസോൺ ഫയർ ടിവിയിൽ ലഭ്യമാകുന്ന ഈ ഫീച്ചറിലൂടെ മൊബൈലിന് പുറമെ വീട്ടിലെ ടിവിയിലും തടസ്സമില്ലാതെ റീൽസുകൾ കാണാൻ സാധിക്കും. ഉപയോക്താക്കളുടെ കാഴ്ചാനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം.
യൂട്യൂബിന്റെ ആധിപത്യം നിലനിൽക്കുന്ന ടെലിവിഷൻ രംഗത്തേക്ക് ശക്തമായ മത്സരവുമായി ഇൻസ്റ്റാഗ്രാം എത്തുന്നു. ദീർഘനാളത്തെ ചർച്ചകൾക്കൊടുവിൽ റീൽസുകൾ വലിയ സ്‌ക്രീനിൽ ആസ്വദിക്കാനായി ‘ഇൻസ്റ്റാഗ്രാം ടിവി ആപ്പ്’ കമ്പനി ഔദ്യോഗികമായി പുറത്തിറക്കി.
സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഇരുന്ന് റീൽസുകൾ കാണുന്നത് കൂടുതൽ രസകരമാണെന്ന ഉപയോക്താക്കളുടെ ഫീഡ്‌ബാക്ക് പരിഗണിച്ചാണ് ഈ പുതിയ ചുവടുവെപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
