ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ വൈകാരിക ബന്ധങ്ങളെ അനുകരിക്കുന്ന ചാറ്റ്‌ബോട്ടുകളുടെ ഉപയോഗം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പെര്‍പ്ലെക്‌സിറ്റി എഐ മേധാവി അരവിന്ദ് ശ്രീനിവാസ്.
ഷിക്കാഗോ സർവകലാശാലയിലെ പോൾസ്കി സെന്ററിൽ സംസാരിക്കവെയാണ് അദ്ദേഹം എഐ ചാറ്റ്ബോട്ടുകളെക്കുറിച്ചുള്ള തന്റെ ആശങ്കകൾ പങ്കുവെച്ചത്. എഐ കാമുകിമാരും ആനിമേഷൻ-സ്റ്റൈൽ ചാറ്റ്ബോട്ടുകളും ആളുകളുടെ മാനസികാരോഗ്യത്തിന് ഹാനികരമാണെന്ന് അരവിന്ദ് ശ്രീനിവാസ് പറഞ്ഞു.
ഈ സംവിധാനങ്ങൾ ഇന്ന് വളരെയധികം പുരോഗമിച്ചിട്ടുണ്ട്. അവയ്ക്ക് മുൻ സംഭാഷണങ്ങൾ ഓർമ്മിക്കാനും ജീവസുറ്റ സംഭാഷണങ്ങൾ നടത്താനും കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു.
എഐ ചാറ്റ്‌ബോട്ടുകള്‍ പല ഉപഭോക്താക്കള്‍ക്കും യഥാര്‍ത്ഥബന്ധങ്ങള്‍ക്ക് പകരമായി മാറിയിട്ടുണ്ട്. പലര്‍ക്കും യഥാര്‍ത്ഥ ജീവിതം ഇവയെക്കാള്‍ വിരസമാണെന്ന് തോന്നുന്നു, മണിക്കൂറുകളോളം സമയം ചെലവഴിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം വൈകാരികവും മാനസികവുമായ ബന്ധങ്ങളുണ്ടാക്കാനാവുന്ന എഐ കമ്പാനിയന്‍ഷിപ്പ് സാങ്കേതിക വിദ്യയില്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് പെര്‍പ്ലെക്‌സിറ്റി സിഇഒ വ്യക്തമാക്കി.
തത്സമയ അപ്‌ഡേറ്റുകളും വിശ്വാസയോഗ്യമായ വിവരങ്ങളും നല്‍കുന്ന എഐ ടൂളുകള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പെര്‍പ്ലെക്‌സിറ്റി ആഗ്രഹിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
