ഇനി റിയാക്ഷനിൽ സ്റ്റിക്കറുകളും അയക്കാം; പുതിയ അപ്‌ഡേറ്റിന് ഒരുങ്ങി വാട്സ്ആപ്പ്

APRIL 27, 2025, 9:34 PM

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. ഇമോജി റിയാക്ഷനുകൾക്ക് സമാനമായി സ്റ്റിക്കറുകൾ റിയാക്ഷനുകളായി അയയ്ക്കുന്നതിനുള്ള ഒരു സവിശേഷതയിൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നു. 

ഈ സവിശേഷത ഇതിനകം ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്. എന്നാൽ ഇത് iOS-ൽ മാത്രമേ ലഭ്യമാകൂ. വാട്ട്‌സ്ആപ്പ് ഫീച്ചർ ട്രാക്കിംഗ് വെബ്‌സൈറ്റായ വാബെറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ ഇമോജി റിയാക്ഷൻ സവിശേഷത Android, iOS എന്നിവയിൽ എത്തും.

ഇമോജികളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ വ്യക്തിപരമായ രീതിയിൽ സന്ദേശങ്ങളോട് പ്രതികരിക്കാൻ സ്റ്റിക്കറുകൾ സഹായിക്കും. ടെക്സ്റ്റ് സന്ദേശങ്ങൾക്കും മീഡിയക്കും സ്റ്റിക്കർ ഉപയോഗിച്ച് റിയാക്ഷൻ അയക്കാം.

vachakam
vachakam
vachakam

വാട്സാപ്പിന്റെ ഒഫിഷ്യൽ സ്റ്റിക്കർ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത സ്റ്റിക്കറുകളും തേഡ് പാർട്ടി ആപ്പുകളിൽ നിന്ന് ഇമ്പോർട്ട് ചെയ്ത സ്റ്റിക്കറുകളും റിയാക്ഷനുകളായി അയക്കാനാവും. നിലവിൽ സ്റ്റിക്കർ റിയാക്ഷൻ ഫീച്ചർ നിർമാണ ഘട്ടത്തിലാണ് വാട്സാപ്പിന്റെ ഭാവി അപ്ഡേറ്റുകളിലൊന്നിൽ ഈ ഫീച്ചറും വരുമെന്ന് പ്രതീക്ഷിക്കാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam