വെബ് ബ്രൗസിംഗ് രംഗത്ത് കൃത്രിമബുദ്ധിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിനായി മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറിൽ AI-അധിഷ്ഠിത 'കോപൈലറ്റ് മോഡ്' അവതരിപ്പിച്ചു.
ഉപയോക്താക്കളുടെ ബ്രൗസിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഈ ഫീച്ചർ എഡ്ജിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഗൂഗിൾ 'AI സെർച്ച് മോഡ്', പെർപ്ലെക്സിറ്റി 'കോമറ്റ് ബ്രൗസർ' എന്നിവ അടുത്തിടെ അവതരിപ്പിച്ചതിന് ശേഷമാണ് മൈക്രോസോഫ്റ്റിന്റെ ഈ നീക്കം.
മൈക്രോസോഫ്റ്റ് ഇപ്പോള്‍ എഡ്‌ജ് ബ്രൗസറില്‍ പുതിയ കോപൈലറ്റ് മോഡ് കൊണ്ടുവന്നിരിക്കുകയാണ്. എഡ്‌ജില്‍ വിഷയാടിസ്ഥാനത്തില്‍ സെര്‍ച്ചുകള്‍ ഏകീകരിക്കുന്നതിനും ടാസ്‌ക്കുകള്‍ ചെയ്യാനും ഉപഭോക്താക്കളെ കോപൈലറ്റ് മോഡ് സഹായിക്കും.
ഓപ്പണ്‍ ചെയ്‌തിരിക്കുന്ന എല്ലാ ടാബിലെയും സെര്‍ച്ച് ഫലങ്ങള്‍ യൂസര്‍ ടാബുകള്‍ സ്വിച്ച് ചെയ്യാതെ തന്നെ താരതമ്യം ചെയ്യാനും കോപൈലറ്റ് മോഡിനാവുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഇതിന് മുമ്പ് ഓപ്പണ്‍എഐ 'സെര്‍ച്ച്ജിപിടി'യും (SearchGPT) ഗൂഗിള്‍ 'എഐ മോഡും' (AI Mode) അവതരിപ്പിച്ചിരുന്നു. ജെമിനി 2.5 ലാർജ് ലാംഗ്വേജ് മോഡലിന്‍റെ (LLM) ഒരു കസ്റ്റം പതിപ്പ് ഉപയോഗിച്ചാണ് ഗൂഗിളിന്‍റെ എഐ സെര്‍ച്ച് മോഡ് പ്രവർത്തിക്കുന്നത്.
എഐ മോഡ് വഴിയുള്ള സെര്‍ച്ചിന് മൾട്ടിമോഡൽ പിന്തുണ ഗൂഗിള്‍ നല്‍കുന്നു. സെര്‍ച്ചിനായി വോയിസ് മോഡിലൂടെയോ, ടൈപ്പ് ചെയ്തോ, ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്‌തോ നിങ്ങൾക്ക് എഐ മോഡ് ഗൂഗിളില്‍ ഉപയോഗിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്