മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റ, ഹ്യൂമനോയിഡ് റോബോട്ടുകൾക്കായി ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്.
മെറ്റയുടെ റിയാലിറ്റി ലാബ്‌സ് വിഭാഗത്തിൽ രൂപീകരിച്ച ഒരു പുതിയ ടീം വീട്ടുജോലികളിൽ സഹായിക്കാൻ കഴിയുന്ന ഹ്യൂമനോയിഡ് റോബോട്ടുകൾക്കായി ഹാർഡ്‌വെയർ നിർമ്മിക്കാൻ തുടങ്ങുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മനുഷ്യരെപ്പോലെ പ്രവർത്തിക്കാനും ഭൗതിക ജോലികളിൽ സഹായിക്കാനും കഴിയുന്ന ഫ്യൂച്ചറിസ്റ്റിക് റോബോട്ടുകളുടെ വിഭാഗത്തിൽ മെറ്റ വൻതോതിൽ നിക്ഷേപം നടത്തുകയാണ്.
റോബോട്ടുകൾക്കുള്ള അടിസ്ഥാന AI സെൻസറുകളും സോഫ്റ്റ്‌വെയറും വിവിധ കമ്പനികൾ നിർമ്മിച്ച് വിൽക്കുമെന്ന് മെറ്റ പറയുന്നു. കൂടാതെ, മെറ്റാ-ബ്രാൻഡഡ് ഹ്യൂമനോയിഡ് നിർമ്മിക്കുന്നതിനായി യൂണിട്രീ റോബോട്ടിക്‌സ്, ഫിഗർ എഐ തുടങ്ങിയ കമ്പനികളുമായി ചർച്ചകൾ നടത്തിവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
മെറ്റാ ബ്രാൻഡഡ് റോബോട്ട് വിൽക്കാൻ പദ്ധതിയിടുന്നില്ലെന്നും മറിച്ച് ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് അടിത്തറയായി പ്രവർത്തിക്കുന്ന പ്രോട്ടോടൈപ്പുകളും ഹാർഡ്‌വെയറും നിർമ്മിക്കാനാണ് പദ്ധതിയിടുന്നതെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.
ഹ്യൂമനോയിഡ് റോബോട്ടുകളിൽ പ്രവർത്തിക്കുന്ന പുതിയ ടീമിനെ നയിക്കാൻ മാർക്ക് വിറ്റൻ ചുമതലയേൽക്കും. ജനറൽ മോട്ടോഴ്‌സിന്‍റെ ക്രൂയിസ് സെൽഫ് ഡ്രൈവിംഗ് കാർ ഡിവിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനം ഈ മാസം ആദ്യം മാർക്ക് വിറ്റൻ രാജിവച്ചിരുന്നു.
അദേഹം പുതിയ ടീമിനെ നയിക്കുമെന്ന് മെറ്റ സ്ഥിരീകരിച്ചു. മുമ്പ് ഗെയിമിംഗ് കമ്പനിയായ യൂണിറ്റി സോഫ്റ്റ്‌വെയർ ഇൻകോർപ്പറേറ്റഡിലും ആമസോൺ.കോം ഇൻകോർപ്പറേറ്റഡിലും അദേഹം എക്സിക്യൂട്ടീവായിരുന്നു. പദ്ധതിക്കായി ഈ വർഷം കമ്പനി ഏകദേശം 100 എഞ്ചിനീയർമാരെ നിയമിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്