ബിറ്റ് ചാറ്റ് നിരോധനം; നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് കേരള ഹൈക്കോടതി

OCTOBER 18, 2026, 7:00 AM

ഓപ്പൺ സോഴ്സ് മെസേജിങ് ആപ്പായ ബിറ്റ് ചാറ്റ് നിരോധിച്ചതുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് കേരള ഹൈക്കോടതി നിർദേശം നൽകി. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന അപ്രോപ്രിയേറ്റ് ടെക്നോളജി പ്രമോഷൻ സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി. ചീഫ് ജസ്റ്റിസ് സൗമെൻസെൻ, ജസ്റ്റിസ് വി എം ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദേശം നൽകിയത്.

ഇൻ്റർനെറ്റ് ഇല്ലാതെ ബ്ലൂടൂത്ത് വഴി പ്രവർത്തിക്കുന്ന ആപ്ലിക്കേഷനാണ് ബിറ്റ് ചാറ്റ്. സമീപത്തുള്ളവരുമായി സന്ദേശങ്ങൾ പങ്കുവെക്കാൻ ഇത് സഹായിക്കുന്നു. 2026 ജൂലൈയിൽ ഡൽഹിയിൽ നടന്ന പ്രക്ഷോഭങ്ങൾക്കിടെ ഇൻ്റർനെറ്റ് വിച്ഛേദിച്ചപ്പോൾ പ്രക്ഷോഭകർക്കും ചെറുപ്പക്കാർക്കുമിടയിൽ ഈ ആപ്പ് വലിയ പ്രചാരം നേടിയിരുന്നു.

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് ഒക്ടോബറിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഈ ആപ്പും വെബ്സൈറ്റും ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചിരുന്നു. ഇതിനെത്തുടർന്ന് ആപ്പിളും ഗൂഗിളും തങ്ങളുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് ബിറ്റ് ചാറ്റ് നീക്കം ചെയ്തിരുന്നു.

vachakam
vachakam
vachakam

ആപ്പ് ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ്, കേന്ദ്ര വാർത്താ വിതരണ വകുപ്പ് എന്നിവർക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ആപ്പിൾ ഇന്ത്യ, ഗൂഗിൾ ഇന്ത്യ പ്രതിനിധികളോടും സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അടുത്ത മാസം 11-ന് വീണ്ടും പരിഗണിക്കും.

English Summary: The Kerala High Court has directed the central government to state its position on the petition challenging the ban of the open-source messaging app Bit Chat. The petition was filed by the Appropriate Technology Promotion Society based in Ernakulam. Bit Chat, an app that works via Bluetooth without internet, gained popularity during the Delhi protests in July 2026 when internet services were disrupted. Following an order from the Union Ministry of Electronics and Information Technology in October, both Apple and Google removed the app from their respective app stores in India.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kerala High Court, Bit Chat, Central Government, App Ban, Technology News, Digital Rights, Kerala News

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam