ഐഫോണ്‍ എയറില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങി ആപ്പിള്‍. ഐഫോണ്‍ എയര്‍ 2 കൂടുതല്‍ മെച്ചപ്പെടുത്തി അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നാണ് സൂചന. വില്‍പ്പന കുറഞ്ഞത് കാരണം ഐഫോണ്‍ എയറുമായി ബദ്ധപ്പെട്ട പദ്ധതികള്‍ കമ്പനി ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വേരിയന്റില്‍ വലിയ മാറ്റങ്ങള്‍ വരാനിരിക്കുന്നു എന്നാണ് നിലവിലെ റിപ്പോര്‍ട്ട്.
ഈ വര്‍ഷം 17 സീരീസിന്റെ ഭാഗമായാണ് ഐഫോണ്‍ എയര്‍ അവതരിപ്പിച്ചത്. എന്നാല്‍ അടുത്ത മോഡല്‍ 2026 ലെ ഐഫോണ്‍ 18 നിരയുടെ ഭാഗമാകാനാണ് സാധ്യത. ഐഫോണ്‍ 18 എയര്‍ പിന്നിലെ ഡ്യുവല്‍ ക്യാമറ സംവിധാനത്തോടെയായിരിക്കും പുറത്തിറങ്ങുക. ഇതിലെ സെന്‍സറുകള്‍ 17 പ്രോ വേരിയന്റുകളില്‍ നിന്നായിരിക്കാം എടുക്കുകയെന്നും ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ എന്ന ടിപ്സ്റ്റര്‍ അവകാശപ്പെടുന്നു.
അതിനിടെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാതെ പോലും ഐഫോണുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന പുതിയ സാറ്റലൈറ്റ് ഫീച്ചറുകള്‍ യാഥാര്‍ഥ്യമാക്കാനും ആപ്പിള്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
